Saturday, March 7, 2026

പൃഥ്വിരാജും ബേസിലും പ്രധാന വേഷത്തിൽ; പുതിയ ടീസറുമായി ‘ഗുരുവായൂരമ്പലനടയിൽ’

‘ജയ ജയ ജയ ഹേ ‘ എന്ന സൂപ്പർ ഹിറ്റ് ജനപ്രിയ ചിത്രത്തിന് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കല്യാണവിശേഷങ്ങൾ പങ്കുവയ്ക്കുന്ന രസകരമായ ടീസറാണ് റിലീസായിരിക്കുന്നത്. മെയ് 16 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഒരു കോമഡി ചിത്രമായിരിക്കും ഗുരുവായൂരമ്പലനടയിൽ.

പല തമാശകളും കോർത്തിണക്കിയ ഒരു കംപ്ളീറ്റ് കോമഡി ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. തമിഴിലെ ശ്രദ്ധേയ ഹാസ്യതാരം യോഗി ബാബു ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടൈമെന്റ്സും ആണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ, ഇർഷാദ്, ജഗദീഷ്, പി പി കുഞ്ഞികൃഷ്ണൻ, ബൈജു, രേഖ, സിജു സണ്ണി, സഫ്വ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു, തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

spot_img

Hot Topics

Related Articles

Also Read

ദുരൂഹതകളുമായി ‘ഉള്ളൊഴുക്ക്’; ട്രയിലർ പുറത്ത്

0
ജൂൺ 21 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.  ബോളിവൂഡ് നിർമാതാവ് ഹണി ട്രേഹാൻ, റോണി സ്ക്രൂവാല, അഭിഷേക് ചൌബേ തുടങ്ങിയവരാണ് സിനിമയുടെ നിർമാതാക്കൾ.

69- മത് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി സിനിമാലോകം

0
69- മത് ദേശീയ പുരസ്കാര വിതരണം ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ച് നടന്നു. രാഷ്ട്രപതി ദ്രൌപദി മൂര്‍മുവാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.

ശ്രീകുമാരന്‍ തമ്പിക്കു ആശംസകളുമായി നടന്‍ കമല്‍ഹാസന്‍

0
'കവി, ​ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, നിർമാതാവ്, സംവിധായകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയാണ് പ്രിയപ്പെട്ട ശ്രീകുമാരൻ തമ്പി'

മോഹൻലാൽ- സത്യൻഅന്തിക്കാട് വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ഹൃദയപൂർവ്വം’ പൂജ ചടങ്ങുകൾ നടന്നു

0
മോഹൻലാൽ- സത്യൻഅന്തിക്കാട് എന്നിവർ ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് നിർമ്മാണം. സത്യൻ അന്തിക്കാടിന്റെതാണ് കഥ. തിരക്കഥ സോനു ടി. പി...

ട്രയിലറിൽ ത്രില്ലടിപ്പിച്ച് ദുൽഖർ സൽമാൻ; ‘ലക്കി ഭാസ്കർ’ സിനിമ കാത്ത് പ്രേക്ഷക ജനലക്ഷം

0
നിരവധി സംശയാസ്പദമായ സാഹചര്യങ്ങളെ പ്രദർശിപ്പിച്ചു കൊണ്ടാണ് ലക്കി ഭാസ്കറിലെ ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.