പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പുതിയ പ്രസിഡന്റായി തമിഴ് നടന് ആര് മാധവനെ നിയമിച്ചു. കേന്ദ്രമന്ത്രി ആര് അനുരാഗ് ഠാക്കൂര്‍ ആണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. കൂടാതെ ഗവേനിങ് കൌണ്സിലറായും പ്രവര്‍ത്തിക്കും. ആര് മാധവന്റെ അനുഭവ സമ്പത്ത് ഇന്സ്റ്റിട്ട്യൂട്ടില് ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുമെന്നും പുതിയ ഉയരങ്ങളിലേക്കെത്തിക്കുമെന്നും താന്‍ വിശ്വസിക്കുന്നെന്നും മന്ത്രി കുറിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൂടുതല്‍ വികസനത്തിനായി തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും മാധവന് പറഞ്ഞു. നടനും സംവിധായകനുമായ ശേഖര്‍ ആയിരുന്നു മുന്‍ഗാമി.
Also Read
ജന്മദിനത്തില് ചാവേര്‍; പോസ്റ്റര്‍ റിലീസ് ചെയ്ത് അര്ജുന് അശോകന്
കുഞ്ചാക്കോ ബോബനും അര്ജുന് അശോകനും ആന്റണി വര്‍ഗീസും അഭിനയിക്കുന്ന ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ അര്ജുന് അശോകന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടു.
ഭാവന, ഹണി റോസ്, ഉര്‍വശി കേന്ദ്രകഥാപാത്രങ്ങള്‍; ‘റാണി’ തിയ്യേറ്ററിലേക്ക്
പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന് സംവിധാനം ചെയ്യുന്ന റാണി സെപ്തംബര്‍ 21- നു തിയ്യേറ്ററിലേക്ക് എത്തുന്നു.
പൂങ്കാവില്‍ പാടിവരും ‘രാമ’ഗീതം
“രാമച്ചവിശറി പനിനീരില്‍ മുക്കി, ആരോമല്‍ വീശും തണുപ്പാണോ, കസ്തൂരിമഞ്ഞള്‍ പുരട്ടും പുലര്‍കാല കന്യകേ, ‘നിന്റെ തുടുപ്പാണോ രാധേ’ സിനിമാപ്പാട്ടുകളെയും കവച്ചു വെക്കുന്ന ജനപ്രീതിയാര്‍ജിച്ചു 1980- ല്‍ പുറത്തിറങ്ങിയ ഈ പരസ്യ ഗീതങ്ങൾ .
എന്റെ സത്യാവസ്ഥ ലോകത്തോട് വിളിച്ച് പറയണമെന്നുണ്ടായിരുന്നു’ റോക്കട്രി- ദി നമ്പി എഫക്ട്’ നെ കുറിച്ച് നമ്പി നാരായണന്
റോക്കട്രി ദി നമ്പി എഫക്ട് 69- മത് നാഷണല്‍ ഫിലിം അവാര്‍ഡില്‍ ദേശീയതലത്തില്‍ വെച്ച് മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്തില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് നമ്പി നാരായണന്.
മാക്ട ലെജെൻറ് ഓണർ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്
ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജെൻറ് ഓണർ പുരസ്കാരം ലഭിച്ചു. ചലച്ചിത്ര മേഖലയിലെ മികച്ച കഴിവ് കാഴ്ച വെക്കുന്ന പ്രതിഭകൾക്കായി മൂന്നു വർഷത്തിലൊരിക്കൽ നല്കുന്ന പുരസ്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.