Thursday, May 1, 2025

പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല, മഹേഷ് നാരായണന്‍

 ‘ഇതുവരെ ചെയ്തതില്‍ നിന്നും കുറച്ചൊന്നു മാറി ചെയ്ത സിനിമയാണ് അറിയിപ്പ്. ആ സിനിമ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം ഉണ്ട്. പലരാജ്യാന്തര മേളകളിലും തെരഞ്ഞെടുത്ത സിനിമയാണ്, പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല. സിനിമയില്‍ പങ്കാളികളായ എല്ലാവരോടും നന്ദി പറയുന്നു’. 53-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ‘അറിയിപ്പ്’ എന്ന ചിത്രത്തിലൂടെയാണ് മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്.

സംവിധായകനും എഡിറ്ററും ഛായാഗ്രാഹകനും തിരക്കഥാകൃത്തുമാണ് മഹേഷ് നാരായണന്‍. 2017- ല്‍ ഇദ്ദേഹത്തിനു മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ടേക്ക് ഓഫ് എന്ന ഒറ്റ ചിത്രംകൊണ്ട് തന്നെ ചലച്ചിത്ര ലോകത്ത് തരംഗം സൃഷ്ടിച്ചെടുക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

spot_img

Hot Topics

Related Articles

Also Read

യവനിക വീണു; മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി ജോര്‍ജ്ജ് വിടവാങ്ങി

0
മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി  ജോര്‍ജ്ജ് വിട വാങ്ങി. 78- വയസ്സായിരുന്നു. എറണാകുളത്തെ കാക്കനാടുള്ള വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു മരണം. തികച്ചും സവിശേഷമാര്‍ന്ന പ്രമേയങ്ങള്‍ കൊണ്ട് മലയാള സിനിമയ്ക്കു ദിശാബോധം നല്കിയ സംവിധായകനായിരുന്നു കെ ജി ജോര്‍ജ്ജ്.

ജയിലര്‍ എത്തുന്നു; വീണ്ടും തലൈവർ രജനികാന്ത് മാജിക്

0
രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം തീയേറ്ററുകൾ ഇളക്കിമറിക്കാൻ തലൈവർ എത്തുന്നു.

ഹൊറര്‍ ഫാന്‍റസിയുമായി ‘ഗു’ വരുന്നു, ദേവാനന്ദയും സൈജുകുറുപ്പും പ്രധാന കഥാപാത്രങ്ങള്‍

0
മാളികപ്പുറത്തിന് ശേഷം ദേവാനന്ദയും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറര്‍ ഫാന്‍റസി ചിത്രം’ ഗു’ ഉടന്‍ ചിത്രീകരണം ആരംഭിക്കും.

ഏറ്റവും പുതിയ സിനിമയുമായി വിനീത് ശ്രീനിവാസനും മെറിലാൻഡ് സിനിമാസും

0
മെറിലാൻഡ്  സിനിമാസിന്റെ ബാനറിൽ മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് വിനീത് ശ്രീനിവാസൻ. വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെ നിർമ്മാണം.

വിഷു ദിനത്തിൽ റിലീസിനൊരുങ്ങി ‘മരണമാസ്സ്’

0
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കോമഡി ചിത്രം ‘മരണമാസ്സ്’ ഏപ്രിൽ മാസം വിഷുവിന് റിലീസാകും. ബേസിൽ ജോസഫാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രൊഡക്ഷൻസ്, വേൾഡ്...