വിനായകനെ നായകനാക്കിക്കൊണ്ട് സംവിധായകൻ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുന്നാളി’ലേക്ക് പുതുമുഖങ്ങൾക്കും അവസരം. ചിത്രത്തിന്റെ പേരിനൊപ്പം ‘ക്രോവേന്മാരും സ്രാപ്പേന്മാരും’ എന്ന ടാഗ് ലൈനും ചേർത്തിട്ടുണ്ട്. ടൊവിനോ തോമസിനെ നായകനാക്കി ഒരു മെക്സിക്കൻ അപാരത, ആൻസൺ പോളിനെ പ്രധാനകഥാപാത്രമാക്കി ഗാമ്ബ്ലർ എന്നീവയാണ് ടോം ഇമ്മാട്ടി സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ. അഞ്ചിനും പതിനഞ്ചിനും ഇടയിലുള്ള ആൺ- പെൺകുട്ടികൾക്കും ഇരുപതിനും മൂപ്പത്തിയഞ്ചിനും നാല്പതിനും എഴുപതിനും ഇടയിലുള്ള സ്ത്രീ- പുരുഷന്മാർക്കും ആണ് ചിത്രത്തിൽ അഭിനയിക്കുവാനുള്ള അവസരം. അഭിനയിക്കുവാൻ താല്പര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത രണ്ട് ഫോട്ടോയും മുപ്പത് സെക്കന്റ് ദൈർഘ്യമുള്ള പെർഫോമൻസ് വീഡിയോയും നവംബർ 11 ന് മുന്നേ perunnalmovie@gmail.Com എന്ന ഇമയിൽ ഐഡിയിൽ അയക്കണം.
Also Read
കഥയിൽ കാമ്പുള്ള ‘കാതൽ’; കാലം ആവശ്യപ്പെടുന്ന പ്രമേയം
ആരും പറയാനോ ചർച്ച ചെയ്യാനൊ മടിക്കുന്ന വിഷയം ധൈര്യപൂർവം കൈകാര്യം ചെയ്ത സംവിധായകൻ ജിയോ ബേബിക്കും അഭിനേതാക്കളായ മമ്മൂട്ടിക്കും ജ്യോതികയ്ക്കും നിറഞ്ഞ കയ്യടികളാണ് തിയ്യേറ്ററിൽ മുഴങ്ങിയത്. കണ്ടിരിക്കേണ്ട സിനിമയെന്ന് തിയ്യേറ്റർ വീട്ടിറങ്ങിയ ഓരോ പ്രേക്ഷകരും അഭിപ്രായപ്പെട്ടു.
കുഞ്ചാക്കോ ബോബൻ- ഫഹദ് ഫാസിൽ ചിത്രം ‘ബോഗയ്ൻവില്ല’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നി ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും അമൽനീരദും ഒന്നിക്കുന്നചിത്രം ബോഗയ്ൻവില്ലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
സുരേശന്‍റെയും സുമയുടെയും പ്രണയകഥയുമായി രതീഷ് പൊതുവാള്‍
മലയാളത്തിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടിതിന്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ വെച്ചല്ലത്തെ ഉപകഥാപാത്രങ്ങളെ കേന്ദ്രമാക്കി നിര്‍മ്മിക്കുന്ന സിനിമകളെയാണ് സ്പിന്‍ ഓഫ് എന്നു വിശേഷിപ്പിക്കുന്നത്.
ജോജു ജോർജ്ജ് ചിത്രം ‘പണി’യുടെ പ്രിവ്യൂ പുറത്ത്
നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’യുടെ പ്രിവ്യൂ റിലീസായി. പ്രിവ്യൂ കണ്ടപ്പോൾ തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് പ്രശംസിച്ചു കൊണ്ട്...
കലാഭവൻ മണി പുരസ്കാരം നിലീന അത്തോളിയ്ക്ക്; മോഹൻലാൽ നവാഗത സംവിധായകൻ
ആറാമത് കലാഭവൻ മണി പുരസ്കാരം മാതൃഭൂമി. കോമിലെ നിലീന അത്തോളിയ്ക്ക് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടു. മരണാനന്തര ബഹുമതി ചലച്ചിത്ര- നാടകരംഗത്ത് പ്രതിഭ തെളിയിച്ച മീന ഗണേഷിന്,സാഹിത്യ നാടക രംഗത്ത്...