പത്മഭൂഷൺ പുരസ്കാരം ചലച്ചിത്ര അഭിനേതാക്കളായ അജിത്തിനും ബാലയ്യയ്ക്കും (നന്ദമൂരി ബാലകൃഷ്ണ ) നടിയും നർത്തകിയുമായ ശോഭനയ്ക്കും നടൻ അനന്ത് നാഗ്, സംവിധായകൻ ശേഖർ കപൂർ, മരണാനന്തര ബഹുമതിയായി ഗസൽ ഗായകൻ പങ്കജ് ഉദാസിനും പത്മഭൂഷൺ നല്കി രാജ്യം ആദരിച്ചു. നടി മമത ശങ്കർക്കും മറാത്തി നടൻ അശോക് സറഫിനും പത്മശ്രീ പുരസ്കാരവും ലഭിച്ചു. അഭിനേതാവ് മാത്രമല്ല, നിർമാതാവും രാഷ്ട്രീയനേതാവും കൂടിയാണ് നന്ദമൂരി ബാലകൃഷ്ണ. ബാലതാരമായി ബാലയ്യ സിനിമയിലേക്ക് ആദ്യ ചുവട് വയ്ക്കുന്നത് പിതാവും സംവിധായകനുമായ എൻ. ടി രാമറാവു സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. മലയാളം , തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലെ സിനിമകളിൽ ഇന്നും സജീവമാണ് നടി ശോഭന. കൂടാതെ ജീവനകലയായ നൃത്തത്തെ കൂടെ കൂടെ കൊണ്ട് പോകുന്നു. അഭിനയിച്ച മിക്ക സിനിമകളിലും ശക്തമായ കഥാപാത്രമായി എത്താൻ ശോഭനയ്ക്ക് കഴിഞ്ഞു. കൂടാതെ ഒരു തവണ കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. 2006- ശോഭനയെ രാജ്യം പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. അഭിനയിച്ച ഭൂരിപക്ഷം സിനിമകളും ഹിറ്റ് ആക്കി മാറ്റിയ സിനിമയും കഥാപാത്രങ്ങളുമാണ് അജിത്തിന്റേത്.
Also Read
മൈസൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ; ‘ദ സീക്രട്ട് ഓഫ് വുമൺ’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി പ്രജേഷ് സെൻ
‘പ്രജേഷിന്റെ ദ സീക്രട്ട് ഓഫ് വുമൺ ഇന്നത്തെ കാലഘത്തിലെ സ്ത്രീജീവിതത്തിലെ പരിച്ഛേദമാണെന്ന് ജൂറി വിലയിരുത്തി. ആസിഫ് അലി നായകനായി എത്തുന്ന 'ഹൌ ഡിനി- ദി കിംഗ് ഓഫ് മാജിക്’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ പ്രജേഷ് സെൻ.
‘ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്സ്’ ചിത്രത്തിന്റെ ടീസർ പുറത്ത്
ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെ ട്രെയിലർ റിലീസ് ചെയ്തു. കോമഡിക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന ചിത്രമായിരിക്കുമിത്. മമ്മൂട്ടിക്കൊപ്പം ഗോകുൽ...
പുത്തൻ ത്രില്ലിംഗ് ട്രയിലറുമായി ‘ജയ് ഗണേഷ്’
ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ജയ് ഗണേഷിലെ ത്രില്ലിംഗ് ട്രയിലർ പുറത്തിറങ്ങി. മാളികപുറത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്.
സെക്കന്റ് ലുക്ക് പോസ്റ്ററുമായി മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ടർബോ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ.
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങൾ; ‘ഹലോ മമ്മി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.