Friday, May 2, 2025

നീണ്ട ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം ‘ഡി. എൻ. എ’ പ്രദർശനത്തിന് എത്തുന്നു

യുവനടൻ അഷ്കർ സൌദാനെ നായകനാക്കി ഒരു ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഡി എൻ എ ജൂൺ പതിനാലിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. ബൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസ്സർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എ കെ സന്തോഷ് നിർവഹിക്കുന്നു. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രൊസ്, ഉപ്പുകണ്ടം ബ്രദേഴ്സ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്, സ്റ്റാൻലിൻ ശിവദാസ്, മാന്യന്മാർ, പാളയം, തുടങ്ങി നിരവധി മലയാളത്തിലെ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് ടി എസ് സുരേഷ് ബാബു.

ഹന്ന റെജി കോശി, ബാബു ആൻറണി, അജു വർഗീസ്, രഞ്ജി പണിക്കർ, റായ് ലക്ഷ്മി, സ്വാസിക, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, സലീമ, സീത, അഞ്ജലി അമീർ, റിയാസ് ഖാൻ, പത്മരാജ് രതീഷ്, ഗൌരി നന്ദ, കൈലാഷ് കുഞ്ചൻ, രാജ് സാഹിബ്, രാഹുൽ, കൈലാഷ്, ഇടവേള ബാബു, കോട്ടയം നസീർ, സുധീർ, സെന്തിൽ കൃഷ്ണ, ജോൺ കൈപ്പിള്ളിയിൽ, മജീദ്, ബാദുഷ, രഞ്ജൂ ചാലക്കുടി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിങ് ജോൺ കുട്ടി, പശ്ചാത്തല സംഗീതം പ്രകാശ് അലക്സ്, സംഗീതം ശരത്, ഗാനരചന സുകന്യ(അഭിനേത്രി)

spot_img

Hot Topics

Related Articles

Also Read

നയൻതാരയും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം ‘ഡിയർ സ്റ്റുഡൻറ്സ്’ പോസ്റ്റർ പുറത്ത്

0
നയൻതാരയും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം ‘ഡിയർ സ്റ്റുഡൻറ്സ്’ പോസ്റ്റർ പുറത്ത്.  ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം 2019- ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’ ആണ്. ഇരുവരും...

പതുമുഖങ്ങളെ അണിനിരത്തിയ ‘ക്രൌര്യം’ ഒക്ടോബർ 18- ന് തിയ്യേറ്ററുകളിൽ

0
ആകാശത്തിനും ഭൂമിക്കുമിടയിൽ, മേരേ പ്യാരെ ദേശവാസിയോo എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ക്രൌര്യം ഒക്ടോബർ 18- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. പുതുമുഖങ്ങളായ സിനോജ് മാക്സ്,...

69- മത് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി സിനിമാലോകം

0
69- മത് ദേശീയ പുരസ്കാര വിതരണം ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ച് നടന്നു. രാഷ്ട്രപതി ദ്രൌപദി മൂര്‍മുവാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.

എബ്രിഡ് ഷൈൻ- ഹണി റോസ് ചിത്രം ‘റേച്ചൽ’ ചിത്രീകരണം പൂർത്തിയായി

0
ആനന്ദിനി ബാലയുടെ സംവിധാനത്തിൽ എബ്രിഡ് ഷൈൻ തിരക്കഥ എഴുതി ഹണി റോസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘റേച്ചലി’ന്റെ ചിത്രീകരണം പൂർത്തിയായി.

കേരള നിയമസഭാംഗങ്ങൾക്കായി പ്രത്യേക സ്ക്രീനിങ് നടത്തി ‘പ്രാവിൻകൂട് ഷാപ്പ്’

0
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പ്’...