വൈശാലി പ്രൊഡക്ഷന്സിന്റെ ബാനറില്‍ വി ബി മാത്യു നിർമ്മിച്ച് പ്രസാദ് ജി എഡ്വേർഡ് സംവിധാനം ചെയ്യുന്ന ചിത്രം ‘നായകന്‍ പ്രിഥ്വി ‘ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ ശ്രീകുമാര്‍ ആര്‍ നായര്‍, പ്രിയ ബാലന്‍, അഞ്ജലി പി കുമാര്‍, സുകന്യ ഹരിദാസന്‍, പ്രണവ് മോഹന്‍, രാകേഷ് കൊഞ്ചിറ, ഷൈജു, ബിജു പൊഴിയൂര്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളായി ചിത്രത്തില്‍ അണിനിരക്കുന്നു. പേരിന്റെ പ്രത്യേകത കൊണ്ട് തന്നെ ചിത്രം പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഛായാഗ്രഹണം അരുണ്‍ ടി ശശിയും ചിത്ര സംയോജനം ആര്യന്‍ ജെയും സംഗീത സംവിധാനം സതീഷ് രാമചന്ദ്രനും വരികള്‍ ബി ടി അനിൽ കുമാറും നിർവഹിക്കുന്നു.
Also Read
‘ശേഷം മൈക്കിൽ ഫാത്തിമ’യായി കല്യാണി പ്രിയദർശൻ; ട്രയിലർ റിലീസ്
ഫാമിലി എന്റർടൈമെന്റ് മൂവി ‘ശേഷം മൈക്കിൽ ഫാത്തിമ’ യുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ഫുഡ്ബാൾ കമന്ററിയായാണ് കല്യാണി എത്തുന്നത്. മനു സി കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുൻപ് ഇറങ്ങിയ ടീസർ ശ്രദ്ധേയമായിരുന്നു.
ജോജു ജോർജ്ജിന്റെ ‘പണി’ ഇനി ഒടിടിയിൽ
നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’ ഇനി ഒടിടിയിൽ കാണാം. ജനുവരി 16-മുതൽ സോണി ലൈവിൽ സ്ട്രീമിങ് ആരംഭിക്കും. സൂപ്പർ...
കത്തനാരായി ജയസൂര്യ; അനുഷ്ക ആദ്യമായി മലയാളത്തില്‍ എത്തുന്ന ചിത്രം
മഹാമാന്ത്രികനായ കടമറ്റത്ത് കത്തനാരുടെ ജീവിത കഥപറയുന്ന ചിത്രത്തില്‍ കത്തനാരായി ജയസൂര്യ എത്തുന്നു. ഐതിഹ്യകഥകളിലൂടെയും മറ്റും ഇടം നേടിയ മാന്ത്രികനാണ് കടമറ്റത്ത് കത്തനാര്‍.
പറന്നുയരാനൊരുങ്ങി ‘ഗരുഡന്‍;’ ട്രൈലര്‍ റിലീസായി
ബിജുമേനോനും സുരേഷ് ഗോപിയും പ്രധാനവേഷത്തില്‍ എത്തുന്ന ‘ഗരുഡ’ന്‍റെ ട്രൈലര്‍ പുറത്തിറങ്ങി. ഒരു ലീഗല്‍ ത്രില്ലര്‍ ചിത്രമാണ് ഗരുഡന്‍.
എമ്പുരാന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി
പൃഥിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനകഥാപാത്രമായെത്തുന്ന എമ്പുരാനു വിജയാശംസകൾ നേർന്നു മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച എമ്പുരാൻ പോസ്റ്ററിനൊപ്പം ‘മലയാള സിനിമയുടെ അഭിമാനമാകട്ടെ’ എന്നു അദ്ദേഹം വാക്കുകൾ കുറിച്ചു. മലയാളികൾ ഏറെ പ്രതീക്ഷയോടെ...







