ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത്ത് ബാബുജി നിർമ്മിച്ച് വർഷ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ‘ചിന്ന ചിന്ന ആസൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ മണിരത്നം റിലീസ് ചെയ്തു. ഇന്ദ്രൻസം മധുബാലയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർണ്ണമായും വാരാണസിയിൽ വെച്ചാണ് നടന്നത്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ അഭിനയിക്കുന്ന മധുബാലയുടെ ശക്തമായ കഥാപാത്രമാണ് ‘ചിന്ന ചിന്ന ആസൈ’യിൽ ഉള്ളത്. സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം ഫായീസ് സിദ്ദിഖ്, എഡിറ്റിങ് റെക്ക് സൺ ജോസഫ്