Thursday, May 1, 2025

നാടക- സിനിമാ ഗായിക മച്ചാട്ട്  വാസന്തി ഓർമ്മയായി

ആദ്യകാല നാടക- ചലച്ചിത്ര ഗായിക മച്ചാട്ട്  വാസന്തി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. വർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 81- വയസ്സായിരുന്നു. ‘പച്ചപ്പനം തത്തേ..’ എന്ന പാട്ടിലൂടെ 13 വയസ്സിൽ ശ്രദ്ധേയയായി. കൂടാതെ ആദ്യകാലങ്ങളിൽ നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിപ്ലവഗായകനും റേഡിയോ കലാകാരനുമായ മച്ചാട്ട്  കൃഷ്ണന്റെയും കല്യാണിയുടെയും മകളായി കണ്ണൂർ കക്കാട് ആണ് ജനിച്ചത്.

 ആകാശവാണിയിലും നിരവധി പാട്ടുകൾ പാടി, മച്ചാട്ട്  വാസന്തി. കൂടാതെ നെല്ലിക്കോട് ഭാസ്കരന്റെ തിളയ്ക്കുന്ന കടൽ, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂറിന്റെ വല്ലാത്ത പഹയൻ, പിജെ ആൻറണിയുടെ ഉഴവുചാൽ, കറുത്ത പെണ്ണ്, കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, തീക്കൊടിയന്റെ നാടകങ്ങൾ എന്നിങ്ങനെ നിരവധി നാടകങ്ങളിൽ മച്ചാട്ട്  വാസന്തി അഭിനേത്രിയും ഗായികയുമായി നിറഞ്ഞു നിന്നു. സിനിമയിൽ എത്തുന്നത് സംഗീത് സംവിധായകൻ ബാബുരാജിലൂടെ ആണ്. ബാബുരാജ് ഈണം നല്കിയ ‘ഓളവും തീരവും’ എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ ‘മണിമാരൻ തന്നത് പണമല്ല.. മധുരക്കിനാവിന്റെ കരിമ്പ് തോട്ടം’ എന്ന പാട്ടിലൂടെ മച്ചാട്ട്  വാസന്തി സിനിമയിലും സജീവമാകാൻ തുടങ്ങി. പിന്നീട് രാമുകാര്യാട്ടിന്റെ മിന്നാമിനുങ്ങ്  എന്ന ചിത്രത്തിലും പാടി. ആ പാട്ടിനും ഈണം പകർന്നത് ബാബുരാജ് ആയിരുന്നു.  മച്ചാട്ട്  വാസന്തിയുടെ ഫറോക്കിലെ വീട്ടിലും കോഴിക്കോട് ടൌൺഹാളിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. കോഴിക്കോട് മാനാരി ശ്മശാനത്തിൽ വെച്ചായിരിക്കും സംസ്കാരം.

spot_img

Hot Topics

Related Articles

Also Read

ഒറ്റ: റിലീസ് തീയതി പ്രഖ്യാപിച്ചു

0
ആസിഫ് അലിയെ നായകനാക്കി ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒറ്റയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും

സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച് സിദ്ധാര്‍ഥ് ശിവ ‘എന്നിവരു’മായി സെപ്തംബര്‍ 29- നു വരുന്നു

0
സിദ്ധാര്‍ഥ് ശിവ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം ‘എന്നിവരു’ടെ ട്രൈലര്‍ പുറത്തിറങ്ങി. 2020 ല്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണിത്.

ഇംഗ്ലിഷ് ഹൊറര്‍ ചിത്രവുമായി മലയാളികള്‍; ‘പാരനോര്‍മല്‍ പ്രോജക്റ്റി’ന്‍റെ ട്രൈലര്‍ ശ്രദ്ധേയമായി

0
എസ് എസ് ജിഷ്ണു ദേവിന്‍റെ സംവിധാനത്തില്‍ ക്യാപ്റ്റാരിയസ് എന്‍റര്‍ടൈമെന്‍റിസി ന്‍റെ ബാനറില്‍ ഒരുങ്ങുന്ന മലയാളികളുടെ ഇംഗ്ലിഷ് ഹൊറര്‍ ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്. ‘പാരനോര്‍മല്‍ പ്രോജക്റ്റ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്തിറങ്ങി.

ഫെബ്രുവരി 27- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു; ‘ഗെറ്റ് സെറ്റ് ബേബി’

0
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ ഫെബ്രുവരി 21- തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിൽ ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. നർമ്മത്തിൽ  രസകരമായ...

കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ ചിത്രം; സംവിധനം ജിത്തു അഷ്റഫ്

0
മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത് നായരും ചേർന്ന് നിർമ്മിച്ച് ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഇമോഷണൽ ക്രൈം ത്രില്ലർ ചിത്രത്തിൽ പ്രിയാമണിയും കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.