Saturday, March 7, 2026

നസ്ലിൻ, ഗണപതി, ലുക് മാൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു

പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, സമീർ കാരാട്ട്, ജോബിൻ ജോർജ്ജ്, സുബീഷ് കണ്ണഞ്ചേരി തുടങ്ങിയവർ നിർമ്മിച്ച് നസ്ലിൻ, ഗണപതി, ലുക് മാൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ എറണാകുളത്ത് വെച്ച് നടന്നു. അനുരാഗ കരിക്കിൻ വെള്ളം, ലവ്, തല്ലുമാല, ഉണ്ട തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ എല്ലാ അണിയറ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

നസ്ലിൻ, ഗണപതി, ലുക് മാൻ അവറാൻ, ശിവ ഹരിഹരൻ, ബേബി ജീൻ, അനഘ രവി, ഷോൺ ജോയ്, നന്ദ നിഷാന്ത്, ഫ്രാങ്കോ ഫ്രാൻസിസ്, സന്ദീപ്, പ്രദീപ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. തിരക്കഥ ഖാലിദ് റഹ്മാൻ, ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, എഡിറ്റിങ് നിഷാദ് യൂസഫ്, വരികൾ മുഹ്സിൻ പെരാരി.

spot_img

Hot Topics

Related Articles

Also Read

പ്രേമലു’വിൽ ഒന്നിച്ച് നസ്ലിനും നമിത പ്രമോദും; ക്രിസ്തുമസ് ദിനത്തിൽ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഗിരീഷ് എ ഡി  സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിക്കുന്ന റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രം ‘പ്രേമലു’ വിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

സൂരജ് ടോം ചിത്രം’ വിശേഷം’ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു

0
സൂരജ് ടോം സംവിധാനം ചെയ്ത് ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദ്നി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘വിശേഷ’ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനിൽ സൂരജ് നിർമ്മിക്കുന്ന ചിത്രമാണ് വിശേഷം.

കാര്‍ത്തികേയ 2 നു ശേഷം ഒരുങ്ങുന്ന നിഖില്‍ ചിത്രം ‘സ്വയംഭൂ’ ഷൂട്ടിങ് ആരംഭിച്ചു

0
നിഖില്‍ നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം കര്‍ത്തികേയ 2 നു ശേഷം ‘സ്വയംഭൂ’ എത്തുന്നു. ചിത്രത്തില്‍ സംയുക്തയാണ് നായികയായി എത്തുന്നത്.

ടീസറുമായി ക്രൈം ഡ്രാമ ചിത്രം ‘സീക്രട്ട് ഹോം’

0
‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനോട് കൂടി പ്രേക്ഷകരിലേക്ക് എത്തുന്ന ക്രൈം ഡ്രാമ മൂവി സീക്രട്ട് ഹോമിന്റെ ടീസർ പുറത്തിറങ്ങി.

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ശ്രീലങ്കയിൽ

0
പ്രേക്ഷകരെ ഹരം കൊള്ളിക്കുവാൻ പതിനാറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിക്കുന്നുമലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണിതെന്നാണ് സിനിമയുടെ പ്രത്യേകത. സിനിമയുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സിനിമയുമായി ബന്ധപ്പട്ടു പുറത്തിറങ്ങിയ...