പിങ്ക് ബൈസൺ സ്റ്റുഡിയോസ്, കൾട്ട് ഹീറോസ് എന്റർടയിമെന്റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൌതം, ഗൌതം താനിയിൽ എന്നിവർ നിർമ്മിച്ച് ലുക്മാൻ അവറാൻ ‘അർജുൻ’ എന്ന നായക കഥാപാത്രമായി എത്തുന്ന ചിത്രം ‘അതിഭീകര കാമുകൻ’ നവംബർ 14- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കൂടാതെ ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലറും റിലീസായിരിക്കുകയാണ്. ഒരു റൊമാന്റിക് കോമഡി ഫാമിലി ജോണറിൽ ഒരുങ്ങുന്ന ചിത്രമാണിത്.
സിസി നിതിൻ, ഗൌതം താനിയിൽ എന്നിവരാണു സംവിധാനം. ചിത്രത്തിൽ നായികയായി എത്തുന്നത് ദൃശ്യ രഘുനാഥ് ആണ്. പാലക്കാട്, നെല്ലിയാമ്പതി, തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ്പൂർത്തിയാക്കി. ഒരു ഫീൽ ഗുഡ് കോമഡി ചിത്രമാണ് അതിഭീകര കാമുകൻ. കാർത്തിക്, മനോഹരിജോയ്, തുടങ്ങിയവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രചന സുജയ് മോഹൻരാജ്, ഛായാഗ്രഹണം ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റിങ് അജീഷ് ആനന്ദ്.







