Saturday, March 7, 2026

ധ്യാൻ ശ്രീനിവാസൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘കല്യാണമരം’ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു

 ധ്യാൻ ശ്രീനിവാസനെ നായകനാക്കി  രാജേഷ് അമനക്കര സംവിധാനം, തിരക്കഥയും ഒരുക്കുന്ന ചിത്രം ‘കല്യാണമര’ത്തിന്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ വെച്ച് നടന്നു. ​ മറിയം സിനിമാസിന്റെ ബാനറിൽ സാജി കെ. ഏലിയാസ് ആണ് ചിത്രത്തിന്റെ നിർമ്മാണം.  വിദ്യാ രാജേഷിന്റെ കഥയ്ക്ക് പ്രദീപ് കെ. നായർ സംഭാഷണം ഒരുക്കുന്നു.ധ്യാൻ ശ്രീനിവാസനെ കൂടാതെ, ‘മാളികപ്പുറം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബാലതാരം ദേവനന്ദ, മീരാ വാസുദേവൻ, പ്രശാന്ത് മുരളി, മനോജ് കെ. യു, നോബി മാർക്കോസ്, മഞ്ജു വിജേഷ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

​ഛായാഗ്രഹണം: രാജീഷ് രാമൻ, എഡിറ്റിംഗ്: രതിൻ രാധാകൃഷ്ണൻ, സംഗീതം: അജയ് ജോസഫ്. ‘കല്യാണമരം’ യുവജനങ്ങൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു റൊമാന്റിക്-ഫൺ-ഫാമിലി എന്റർടെയ്‌നറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

spot_img

Hot Topics

Related Articles

Also Read

മീര ജാസ്മിൻ- നരേൻ കൂട്ടുകെട്ടിലെ ‘ക്വീൻ എലിസബത്ത്’ ട്രയിലർ പുറത്ത്

0
എം പത്മകുമാർ സംവിധാനം ചെയ്യുന്ന കുടുംബ ചിത്രം ഡിസംബർ 29 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തും. അച്ചുവിന്റെ അമ്മ, ഒരേ കടൽ, മിന്നാമിനിക്കൂട്ടം എന്നീ ചിത്രങ്ങളുടെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിനും നരേനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ കൂടിയാണിത്. ഒരു റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രമാണ് ‘ക്വീൻ എലിസബത്ത്’.

ചിത്രീകരണം പൂർത്തിയാക്കി ‘ഭരതനാട്യം’

0
നടൻ സൈജു കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം ‘ഭരതനാട്യ’ത്തിന്റെ ചിത്രീകരണം പൂർത്തിയായി. കൃഷ്ണ ദാസ് മുരളിയുടേതാണ് തിരക്കഥയും സംവിധാനവും.

ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’-  ദുല്‍ഖര്‍ സല്‍മാന്‍

0
ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’- കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍.

ഡിസംബർ 8 ന് ‘പുള്ളി’ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന്

0
ഡിസംബർ ഒന്നിന് റിലീസ് പ്രഖ്യാപിച്ചിരുന്ന അശോകൻ സംവിധാനം ചെയ്ത് ദേവ് മോഹൻ നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഡിസംബർ 8 ലേക്ക് മാറ്റി. ചിത്രത്തിന്റെ റപുതുക്കിയ റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെയാണ് പുറത്ത് വിട്ടത്.

അനില്‍ ലാല്‍ സംവിധായകനാകുന്നു; ‘ചീനാ ട്രോഫി’യില്‍ ധ്യാനും ഷെഫ് പിള്ളയും

0
ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ ഷെഫ് സുരേഷ് പിള്ളയും എത്തുന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. ഒരു കോമഡി എന്‍റര്‍ടൈമെന്‍റ് ചിത്രമായിരിക്കും ചീനാ ട്രോഫി