ദിലീപും തമന്ന ഭാട്ടിയയും പ്രധാന വേഷത്തിലെത്തുന്ന ബാന്ദ്ര നവംബർ- 10 ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. അരുൺ ഗോപിയാണ് ചിത്രത്തിന്റെ സംവിധാനം. U/A സർട്ടിഫിക്കറ്റാണ് സെൻസറിങ്ങിന് ശേഷം ചിത്രത്തിന് ലഭിച്ചത്. പ്രണയവും ആക്ഷനും കുടുംബവും ഒരുപോലെ ചർച്ചചെയ്യപ്പെടുന്ന ചിത്രമാണ് ബാന്ദ്ര. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. അലൻ അലക്സാണ്ടർ ഡൊമിനിക് എന്ന കഥാപാത്രമായി ദിലീപും താര ജാനകി എന്ന കഥാപാത്രമായി തമന്നയും എത്തുന്നു. ചിത്രത്തിൽ മമ്ത മോഹൻദാസ് മറ്റൊരു പ്രധാന കഥാപാത്രമായും എത്തുന്നുണ്ട്. തമിഴ് നടൻ ശരത്, ബോളിവുഡ് നടൻ ദിനോ മോറിയ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം ഷാജി കുമാർ, സംഗീതം സാം സി എസ്, എഡിറ്റിങ് വിവേക്.
ദിലീപും തമന്നയും പ്രധാന വേഷത്തിൽ; നവംബർ 10- ന് തിയ്യേറ്ററുകളിലേക്ക് ഒരുങ്ങി ബാന്ദ്ര
Also Read
‘നരിവേട്ട’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നരിവേട്ടയുടെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ ജന്മദിനം പ്രമാണിച്ച് ആണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. അനുരാജ് മനോഹർ ആണ് സംവിധാനം. തമിഴ് നടൻ ചേരൻ, സുരാജ്...
റൊമാന്‍റിക് കോമഡി ഡ്രാമയുമായി ‘ജേര്‍ണി ഓഫ് ലവ് 18+’ ഇനി സോണി ലിവില്‍
അരുണ്‍ ഡി ജോസ് സംവിധാനം നിര്‍വഹിച്ച ഈ ചിത്രം സെപ്തംബര്‍ 15- മുതലാണ് സോണില്‍ ലിവില്‍ എക്സ്ക്ലുസിവായി സ്ട്രീം ചെയ്യുക.
‘നീലക്കുയി’ലിലൂടെ ശ്രദ്ധേയ; ചലച്ചിത്ര പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു
പി. ഭാസ്കരൻ എഴുതി കെ. രാഘവൻ മാഷ് ഈണം പകർന്ന് 1954- ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലെ ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു. 84- വയസ്സായിരുന്നു. വ്യാഴായ്ച രാവിലെ ചെന്നൈ കൊട്ടിവാക്കത്തെ...
ജോഷി ജോണിന്‍റെ ‘കുരുവിപ്പാപ്പ’യുടെ പോസ്റ്റര്‍ റിലീസായി
ജോഷി ജോണ്‍ സംവിധാനം ചെയ്ത് ലാല്‍ജോസ്, വിനീത്, മുക്ത തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കുരുവിപ്പാപ്പയുടെ പോസ്റ്റര്‍ റിലീസ് ചെയ്തു.
സംവിധായകനായി ജോജു ജോർജ്ജ്
‘പണി’ എന്നാണ് ചിത്രത്തിന്റെ പേര്. ജോജു ജോർജ്ജ് തന്നെ നായകനായി എത്തുന്ന ചിത്രത്തിൽ അഭിനയ ആണ് നായിക. തൃശ്ശൂരിലും സമീപപ്രദേശത്തുമായി നൂറു ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു.