Saturday, March 7, 2026

തൃഷയും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം ‘ഐഡെൻറിറ്റി’ ട്രെയിലർ റിലീസ്

തെന്നിന്ത്യൻ നായിക തൃഷയെയും ടൊവിനോ തോമസിനെയും പ്രധാനകഥാപാത്രങ്ങളാക്കി അഖിൽ പോൾ- അനസ് ഖാൻ എന്നിവർ എഴുതി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ത്രില്ലർ ചിത്രം ഐഡെൻറിറ്റിയുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെയും തമിഴ് താരം കാർത്തിയുടെയും ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ റിലീസായത്. 2025 ജനുവരിയിൽ ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

തൃഷയും ടോവിനോയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അജയന്റെ രണ്ടാം മോഷണം, 2018, എ ആർ എം, എന്നീ ഹിറ്റ്  ചിത്രങ്ങൾക്കു  ശേഷം ടൊവിനോ നായകനായി എത്തുന്ന ചിത്രമാണ് ഐഡെൻറിറ്റി. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്താണ് നിർമാണം. ക്യാമറ അഖിൽ ജോർജ്ജും എഡിറ്റിങ് ചമൻ ചാക്കോയും നിർവഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം. വിനയ് റായ്, ഷമ്മി തിലകൻ, അജു വർഗീസ്, മന്ദിര ബേദി, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി, ആദിത്യ മേനോൻ, മേജർ രവി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. എഡിറ്റിങ് ചമൻ ചാക്കോ, സംഗീതം ജേക്സ് ബിജോയ്.

spot_img

Hot Topics

Related Articles

Also Read

രഹസ്യങ്ങളുടെ അഗാധമാർന്ന ‘ഉള്ളൊഴുക്ക്’ ടീസർ പുറത്ത്

0
രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക് ശേഷം പാർവതി തിരുവോത്ത് സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന ചിത്രം ഉള്ളൊഴുക്കിന്റെ പുതിയ ട്രയിലർ പുറത്തിറങ്ങി. ഉർവശി ആണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പ്രശസ്ത നടി പുഷ്പലത അന്തരിച്ചു

0
പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു. 87- വയസ്സായിരുന്നു. ഏറെനാൾ ചികിത്സയിലായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ സിനിമകളിൽ നിരവധി കഥാപാത്രങ്ങളായി...

 മമ്മൂട്ടിയുടെ ഗംഭീര തിരിച്ചുവരവിനെ ആഘോഷമാക്കാൻ ‘കളംകാവൽ’ തിയ്യേറ്ററുകളിലേക്ക്

0
മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ‘കളംകാവൽ' തിയ്യേറ്ററുകളിൽ എത്തുന്നു. നവംബർ 27-നു ചിത്രം പ്രദർശനത്തിന് എത്തും. മെഗാസ്റ്റാർ മമ്മൂട്ടി, വിനായകൻ എന്നിവരാണു  ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ ജിതിൻ കെ ജോസയാണ് സംവിധാനം....

ചിത്രീകരണം പൂർത്തിയാക്കി ‘ഭരതനാട്യം’

0
നടൻ സൈജു കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം ‘ഭരതനാട്യ’ത്തിന്റെ ചിത്രീകരണം പൂർത്തിയായി. കൃഷ്ണ ദാസ് മുരളിയുടേതാണ് തിരക്കഥയും സംവിധാനവും.

കയ്യടികൾ നേടി ‘കാതൽ;’ മമ്മൂട്ടിയുടേത് ഗംഭീര പ്രകടനം, വ്യത്യസ്ത പ്രമേയം ചർച്ച ചെയ്യുന്ന സിനിമ

0
മമ്മൂട്ടിയുടെത് ഗംഭീര പ്രകടനം ആണെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറഞ്ഞു. ഇതുവരെയും മറ്റ് അഭിനേതാക്കളാരും പരീക്ഷിച്ചിട്ടില്ലാത്ത കഥാപാത്രം. ക്വീർ പൊളിറ്റിക്സ് എന്ന സാമൂഹികമായി വിഷമം പിടിച്ച പ്രമേയത്തെ ധൈര്യപൂർവം കൈകാര്യം ചെയ്തിരിക്കുകയാണ് സംവിധാനം ചെയ്ത  ജിയോ ബേബിയും അഭിനയിച്ച മമ്മൂട്ടിയും ജ്യോതികയും.