ഉപ്പും മുളകും എന്ന എന്ന ഫ്ലവേര്‍സ് ചാനല്‍ പരമ്പരയിലൂടെ ശ്രദ്ധേയരായ ബിജു സോപാനവും ശിവാനിയും ഒന്നിക്കുന്ന ആദ്യ ചിത്രം ‘റാണി’ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. എസ് എം ടി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിസാമുദ്ദീന്‍ സംവിധാനം ചെയ്യുന്ന റാണി ഒരു ഫാമിലി എന്‍റര്ടൈമെന്‍റ് മൂവിയാണ്. ചിത്രത്തിന് കഥ മണിസ് ദിവാകരന്‍ ഒരുക്കുന്നു. ജയന്‍ ചേര്‍ത്തല, ജെന്‍സന്‍ ആലപ്പാട്ട്, ബി എസ് ശ്രീദേവ്, ദാസേട്ടന്‍ കോഴിക്കോട്, മഖ്ബൂല്‍ സല്‍മാന്‍, കുളപ്പുള്ളി ലീല, കണ്ണന്‍ പട്ടാമ്പി, കവിത ബൈജു, തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ചായ്ഗ്രഹനം അരവിന്ദ് ഉണ്ണി, എഡിറ്റിങ് ഉണ്ണികൃഷ്ണന്‍, സംഗീതം രാഹുല്‍ രാജ് തോട്ടത്തില്‍. ചിത്രം ഒക്ടോബര്‍ 6- മുതല്‍ തിയ്യേറ്ററിലേക്ക് എത്തും
തിയ്യേറ്ററുകളിലേക്ക് ‘റാണി’; ബിജു സോപാനവും ശിവാനിയും ആദ്യമായി ഒന്നിക്കുന്ന സിനിമ
Also Read
പ്രശസ്ത ഗസൽ ഗായകൻ ഹരിഹരൻ നായകനായി എത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ദയാ ഭാരതി’
അയോധ്യ ടെമ്പിൽ ട്രസ്റ്റിന് വേണ്ടി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി ചിത്രം ദയ ഭാരതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ പ്രശസ്ത ഗസൽ ഗായകൻ ഹരിഹരനാണ് നായകനായി എത്തുന്നത്.
ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു
പ്രമുഖ ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു. 60- വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്താൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഏറെനാളായി ചികിത്സയിലായിരുന്നു. പ്രമുഖ ചലച്ചിത്ര അഭിനേതാവ് ബാലൻ കെ നായരുടെയും ശാരദാ നായരുടെയും മകനാണ്. ചെങ്കോൽ,...
ജോഷി ജോണിന്‍റെ ‘കുരുവിപ്പാപ്പ’യുടെ പോസ്റ്റര്‍ റിലീസായി
ജോഷി ജോണ്‍ സംവിധാനം ചെയ്ത് ലാല്‍ജോസ്, വിനീത്, മുക്ത തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കുരുവിപ്പാപ്പയുടെ പോസ്റ്റര്‍ റിലീസ് ചെയ്തു.
കിടിലന്‍ ടീസറുമായി ‘ആന്‍റണി’; മാസ് ആക്ഷന്‍ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ജോജു ജോര്‍ജ്ജും പ്രധാന കഥാപാത്രങ്ങള്‍
കല്യാണി പ്രിയദര്‍ശനും ജോജു ജോര്‍ജ്ജും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ആന്‍റണി’യുടെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി. പാപ്പന്‍ എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍റണി. നവംബര്‍ 23- നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക.
‘ഐ ആം ഗെയിം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
ദുൽഖർ സൽമാനെ പ്രധാനകഥാപാത്രമാക്കി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഐ ആം ഗെയിം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു മാസ് എന്റർടൈമെന്റ് മൂവിയാണ്. നഹാസ് ഹിദായത്ത് ആണ് സംവിധാനം.
ചിത്രത്തിന്...







