Thursday, May 1, 2025

തിയ്യേറ്ററുകളിലേക്ക് ‘റാണി’; ബിജു സോപാനവും ശിവാനിയും ആദ്യമായി ഒന്നിക്കുന്ന സിനിമ

ഉപ്പും മുളകും എന്ന എന്ന ഫ്ലവേര്‍സ് ചാനല്‍ പരമ്പരയിലൂടെ ശ്രദ്ധേയരായ ബിജു സോപാനവും ശിവാനിയും ഒന്നിക്കുന്ന ആദ്യ ചിത്രം ‘റാണി’ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. എസ് എം ടി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിസാമുദ്ദീന്‍ സംവിധാനം ചെയ്യുന്ന റാണി ഒരു ഫാമിലി എന്‍റര്ടൈമെന്‍റ് മൂവിയാണ്. ചിത്രത്തിന് കഥ മണിസ് ദിവാകരന്‍ ഒരുക്കുന്നു. ജയന്‍ ചേര്‍ത്തല, ജെന്‍സന്‍ ആലപ്പാട്ട്, ബി എസ് ശ്രീദേവ്, ദാസേട്ടന്‍ കോഴിക്കോട്, മഖ്ബൂല്‍ സല്‍മാന്‍, കുളപ്പുള്ളി ലീല, കണ്ണന്‍ പട്ടാമ്പി, കവിത ബൈജു, തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ചായ്ഗ്രഹനം അരവിന്ദ് ഉണ്ണി, എഡിറ്റിങ് ഉണ്ണികൃഷ്ണന്‍, സംഗീതം രാഹുല്‍ രാജ് തോട്ടത്തില്‍. ചിത്രം ഒക്ടോബര്‍ 6- മുതല്‍ തിയ്യേറ്ററിലേക്ക് എത്തും

spot_img

Hot Topics

Related Articles

Also Read

കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായ് മരിച്ച നിലയില്‍

0
ദേശീയ പുരസ്കാര ജേതാവും കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ  നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ സ്വന്തം സ്റ്റുഡിയോയില്‍ വെച്ചു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം.

ദാദാ സാഹിബ് ഫാല്‍ക്കെ ഇന്‍റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍; ‘ദ സീക്രട്ട് ഓഫ് വിമണി’ലൂടെ  മികച്ച നടിയായി സുമാ...

0
ഡൽഹിയിൽ നടന്ന പതിമൂന്നാമത് ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ പ്രജേഷ് സെന്‍ തിരക്കഥയും സംവിധാനവും ചെയ്ത ‘ദ സീക്രട്ട് ഓഫ് വിമണി’ലൂടെ മികച്ച നടിയായി സുമാ ദേവി പുരസ്കാരത്തിനര്‍ഹയായി.

‘വിവേകാനന്ദൻ വൈറലാണ്’- ഒരു ചില്ലുപാത്രം’ എന്ന ഗാനമേറ്റെടുത്ത് സംഗീത പ്രേമികൾ

0
ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് ഈണം പകർന്നിരിക്കുന്നത്. ജനുവരി 19 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നേടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേർന്ന് നിർമ്മിക്കുന്നു.

മെഡിക്കൽ ത്രില്ലർ ജോണറുമായി ‘ദി ഡോണർ’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

0
അമൽ സി ബേബി സംവിധാനം ചെയ്ത് ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്തോസും നൈസി റെജിയും ചേർന്ന് നിർമ്മിക്കുന്ന  ചിത്രം ‘ദി ഡോണർ’ ചിത്രത്തിന്റെ രണ്ടാമത്തെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ഡയാന ഹമീദ് നായികയാകുന്ന ചിത്രം ‘അയാം ഇൻ’ പൂജ ചടങ്ങുകൾ നടന്നു

0
റൈറ്റ് മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ടിനുഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘അയാം ഇൻ’ മൂവിയുടെ പൂജ ചടങ്ങുകൾ ഇടപ്പള്ളി സെന്റ് ജൂഡ് പള്ളിയിൽ വെച്ച് നടന്നു.