Saturday, March 7, 2026

ഡിസംബർ 8 ന് ‘പുള്ളി’ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന്

ഡിസംബർ ഒന്നിന് റിലീസ് പ്രഖ്യാപിച്ചിരുന്ന അശോകൻ സംവിധാനം ചെയ്ത് ദേവ് മോഹൻ നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഡിസംബർ 8 ലേക്ക് മാറ്റി. ചിത്രത്തിന്റെ റപുതുക്കിയ റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെയാണ് പുറത്ത് വിട്ടത്. കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥ് ആണ് ചിത്രം നിർമ്മിച്ചത്. ഒരു മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം കൂടിയാണ് പുള്ളി. ഇന്ദ്രൻസ്, സെന്തിൽ, ശ്രീജിത്ത് രവി, കലാഭവൻ ഷാജോൺ, സന്തോഷ് കീഴാറ്റൂർ, മീനാക്ഷി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, ടീന ഭാട്ടിയ, പ്രതാപൻ, അബിൻ, ഭാനുമതി, രാജേഷ് ശർമ്മ, സുധി കോപ്പ, ഉണ്ണി രാജ്, ബിനോ, ഇന്ദ്രജിത്ത് ജഗൻ, തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം ബിനു കുര്യൻ, പശ്ചാത്തല സംഗീതം ബിജിബാൽ.

spot_img

Hot Topics

Related Articles

Also Read

കാളിദാസ് ജയറാം നായകനാകുന്ന ചിത്രം രജനി; ഡിസംബർ എട്ടിന് തിയ്യേറ്ററിൽ

0
വിനിൽ സ്കറിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം രജനി ഡിസംബർ 8 ന് തിയ്യേറ്ററിലേക്ക്. നവരസ ഗ്രൂപ്പ് നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് രജനി

ഒറ്റ: റിലീസ് തീയതി പ്രഖ്യാപിച്ചു

0
ആസിഫ് അലിയെ നായകനാക്കി ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒറ്റയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും

‘അബ്രഹാം ഓസ് ലറി’ൽ താരമായി ജയറാം; ജനുവരി ഒന്നിന് ചിത്രം തിയ്യേറ്ററുകളേക്ക് എത്തും

0
കുടുംബ പ്രേക്ഷകരക്കിടയിൽ പ്രിയങ്കരനായ ജയറാം നായകനാകുന്ന പുതിയ ചിത്രം ചിത്രം അബ്രഹാം ഓസ് ലർ 2024 ജനുവരി പതിനൊന്നിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. മിഥുൻ മാനുവേൽ സംവിധാനം ചെയ്ത ഈ ചിത്രം ഒരു മെഡിക്കൽ ത്രില്ലർ ജോണറിലുള്ള മൂവിയാണ്.

ജയിലര്‍ പ്രൊമോ വീഡിയോയില്‍ കിടിലന്‍ ലുക്കിലെത്തി വിനായകന്‍

0
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് സൂപ്പര്‍സ്റ്റാര്‍  രജനികാന്ത് നായകനായി എത്തുന്ന ചിത്രം ജയിലറിലെ പ്രൊമോ വീഡിയോയില്‍ കിടിലന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് വിനായകന്‍.

ആസിഫ് അലിയും അപർണ്ണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ‘മിറാഷ്;’ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
കിഷ്കിന്ധാകാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ്ണ ബാലമുരളിയും ഒന്നിക്കുന്ന ‘മിറാഷ്’ എന്ന ചിതത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജിത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ. ഇതിന് മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ...