Sunday, May 11, 2025

ടോവിനോ തോമസ് ചിത്രം ‘നരിവേട്ട’യ്ക്കു U/A സർട്ടിഫിക്കറ്റ്

ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നരിവേട്ടയ്ക്ക് U/A സർട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലറും പുറത്തിറങ്ങി. അനുരാജ് മനോഹർ ആണ് സംവിധാനം. തമിഴ് നടൻ ചേരൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇന്ത്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പുഷാൻ, ഷിയാസ് ഹസൻ എന്നിവരാണ് നിർമ്മാണം.

ചിത്രത്തിൽ പ്രിയംവദ കൃഷ്ണ നായികയായി എത്തുന്നു. കുട്ടനാട്, കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ മുൻപ് ചിത്രീകരണം നടന്നു. വർഗീസ് എന്ന പൊലീസ് കോൺസ്റ്റബിളിന്റെ ജീവിതമാണ് ചിത്രത്തിൽ. ആര്യ സലീം, പ്രശാന്ത് മാധവൻ, എൻ. എം ബാദുഷ, റീനി ഉദയകുമാർ, സുധി കോഴിക്കോട്, എന്നിവരും പുതുമുഖങ്ങളും ചിത്രത്തിൽ  അണിനിരക്കുന്നു. അബിൻ ജോസഫിന്റെതാണ് തിരക്കഥ. സംഗീതം ജെയ്ക്ക് ബി ജോയ്സ്, ഛായാഗ്രഹണം വിജയ്, എഡിഇടങ്ങ ഷമീർ മുഹമ്മദ്.

spot_img

Hot Topics

Related Articles

Also Read

രാമചന്ദ്ര ബോസ് & കോ; പ്രസ്സ് മീറ്റില്‍ ശ്രദ്ധേയമായി വിനയ് ഫോര്‍ട്ട്

0
കട്ടിമീശയും മുടിയും ചുവന്ന ടീഷര്‍ട്ടും കൂളിങ് ഗ്ലാസുമിട്ടാണ് വിനയ് ഫോര്‍ട്ട് എത്തിയത്.

‘ഒരു അന്വേഷണത്തിന്റെ തുടക്കം;’ പൂജചടങ്ങുകൾ നടന്നു

0
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ പി ഡബ്ല്യു ഡി റസ്റ്റ് ഹൌസിൽ വെച്ച് നടന്നു.

‘ഒരു അന്വേഷണത്തിന്റെ തുടക്കം’; ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

0
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.  ഷൈൻ ടോം ആണ്...

പുത്തൻ പോസ്റ്ററുമായി അൻപോട് ‘കണ്മണി’

0
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ കൺസെപ്റ്റ്  പോസ്റ്റർ പുറത്തിറങ്ങി. ക്രിയേറ്റീവ് ഫിക്ഷന്റെ ബാനറിൽ...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയിലേക്ക് ഇടംനേടി ജൂഡ് ആന്‍റണിയുടെ ‘2018’

0
2024- ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയിലേക്ക് ഇടംനേടി ജൂഡ് ആന്‍റണിയുടെ മലയാള ചിത്രം ‘2018’. കേരളം നേരിടുകയും അതിജീവിക്കുകയും ചെയ്ത 2018- ലെ ഭയാനകമായ പ്രളയലകാലത്തെ ആസ്പദമാക്കിക്കൊണ്ട് ജൂഡ് ആന്‍റണി സംവിധാനം ചെയ്ത ചിത്രമാണ് 2018.