Thursday, May 1, 2025

ജിത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം; പുതിയ വിശേഷങ്ങളുമായി ‘നേര്’

ദൃശ്യം- 1 നും ദൃശ്യം- 2 നും ശേഷം മോഹന്‍ലാല്‍- ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രം നേരിന്‍റെ വിശേഷങ്ങള്‍ പങ്ക് വെച്ചു മോഹന്‍ലാല്‍. നേരിലെ പുതിയ ക്യാരക്ടര്‍ ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. നേരിന്‍റെ  സെറ്റിലുള്ള ലുക്ക് ഫോട്ടോ മോഹന്‍ലാല്‍ ഷെയര്‍ ചെയ്തു. സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് താരം. വൈകാതെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. ചിങ്ങം ഒന്നിനാണ് നേരിന്‍റെ ചിത്രീകരണം ആരംഭിച്ചത്.

ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും ജിത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. പ്രിയാമണി, അനശ്വര രാജന്‍, ഗണേഷ് കുമാര്‍, നന്ദു, മാത്യു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, രമാദേവി, ജഗദീഷ്, സിദ്ദിഖ്, ശങ്കര്‍ ഇന്ദുചൂഡന്‍, കലേഷ്, രശ്മി അനില്‍, ഡോ പ്രശാന്ത് തുടങ്ങിയവരും അഭിനയിക്കുന്നു. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് വിഷ്ണു ശ്യാം സംഗീതം പകരുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പും എഡിറ്റിങ് വി എസ് വിനായാകും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

ഭാവന, ഇന്ദ്രന്‍സ്, ഉര്‍വശി, ഹണിറോസ്; ചിത്രം ‘റാണി’യുടെ ട്രൈലര്‍ പുറത്തിറക്കി നടന്‍ മോഹന്‍ലാല്‍

0
ഭാവന, ഹണിറോസ്, ഇന്ദ്രന്‍സ്, ഉര്‍വശി, അനുമോള്‍ നിയതി, ഗുരു സോമസുന്ദരം, അശ്വിന്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രം റാണിയുടെ ട്രൈലര്‍ നടന്‍ മോഹന്‍ലാല്‍ പുറത്തിറക്കി.

പാട്ടുംപാടി മുകള്‍പ്പരപ്പ് നാളെ തിയ്യേറ്ററുകളിലേക്ക് എത്തുന്നു; പുതിയ ഗാനം പുറത്തിറങ്ങി

0
മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. സിബി പടിയറ രചനയ്ക്കു പ്രമോദ് സാരംഗ് സംഗീത സംവിധാനം ചെയ്ത ‘സ്നേഹിതേ...’ എന്നു തുടങ്ങുന്ന ഏറ്റവും പുതിയ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ  പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍

ചലച്ചിത്ര സംവിധായകൻ മോഹൻ അന്തരിച്ചു

0
വിട പറയും മുൻപേ, ശാലിനി എന്റെ കൂട്ടുകാരി, രണ്ട് പെൺകുട്ടികൾ തുടങ്ങി ശ്രദ്ധേയ സിനിമകളുടെ സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിൽ പുതു കാഴ്ചപ്പാടോടു കൂടി...

‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു

0
അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ്ഡ് മാസ്സ് എന്‍റര്‍ടെയ്നര്‍ ചിത്രം ‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക്.

‘കലണ്ടറി’ന് ശേഷം നടൻ മഹേഷ് സംവിധാനം ചെയ്യുന്നു ‘പിന്നെയും പിന്നെയും’

0
പൃഥ്വിരാജിനെ നായകനാക്കിക്കൊണ്ട് നടൻ മഹേഷ് സംവിധാനം ചെയ്ത ആദ്യചിത്രം ‘കലണ്ടറി’ന് ശേഷം ഏറ്റവും പുതിയ ചിത്രം ‘പിന്നെയും പിന്നെയും’ വരുന്നു.