ജയസൂര്യ നായകനായി അഭിനയിച്ച ‘വെള്ളം’ എന്ന മൂവിയിലെ ‘ഒരു കുറി കണ്ട് നാം’ എന്ന ഒറ്റപ്പാട്ടിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര പിന്നണി ഗായകൻ പിവി വിശ്വനാഥൻ അന്തരിച്ചു. 54- വയസ്സായിരുന്നു. ന്യൂമോണിയ ബാധയെത്തുടർന്ന് മംഗലാപുരം ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഗാനമേളകളിലും വിശ്വനാഥൻ പാടിയിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിൽ സംഗീതവേദിയിൽ ജഡ്ജായും ഇദ്ദേഹം എത്താറുണ്ട്. തളിപ്പറമ്പിലെ മിൽട്ടൺസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. അച്ഛൻ: പരേതനായ പിവി കണ്ണൻ, അമ്മ: എംവി കാർത്ത്യായനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് കീഴാറ്റൂരിലെ സമുദായ ശ്മശാനത്തിൽ.
Also Read
തിയ്യേറ്റർ കീഴടക്കാൻ ഭ്രമയുഗം ഫെബ്രുവരി 15 ന്
മമ്മൂട്ടിയെ നായകനാക്കി ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൊറർ സിനിമ ഭ്രമയുഗം ഫെബ്രുവരി 15 ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു.
‘ഒറ്റക്കൊമ്പനാ’യി സുരേഷ് ഗോപി; ചിത്രീകരണം ആരംഭിച്ചു
സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുറച്ച് സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായി അഭിനയിക്കുവാൻ സെറ്റിൽ എതിയിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ...
മലയാള സിനിമ ‘2018’ ഇന്ത്യൻ ഔദ്യോഗിക ഓസ്കർ എൻട്രി; പ്രദർശനത്തിനൊ രുങ്ങി തെക്കൻ അമേരിക്ക
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി നേടിയ മലയാള സിനിമ ‘2018’ തെക്കേ അമേരിക്ക പ്രദർശനത്തിനൊരുങ്ങുന്നു. ജൂഡ് ആൻറണി ജോസഫ് സംവിധാനം ചെയ്ത 2018 കേരളം അഭിമുഖീകരിക്കേണ്ടി വന്ന പ്രളയകാലത്തെയാണ് അടയാളപ്പെടുത്തുന്നത്.
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്യുന്ന മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബല എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
സൈജു കുറുപ്പും രാഹുൽ റിജി നായരും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്
സൈജു കുറുപ്പിനെ പ്രധാനകഥാപാത്രമാക്കി രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്. ദേശീയ- സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ് രാഹുൽ റിജി നായർ. ഇരുവരുടെയും മേക്കിങ് വീഡിയോ ഇപ്പോൾ...