Thursday, May 1, 2025

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്റർനാഷണൽ ഫിലിം ജൂറി ചെയർമാനായി ശേഖർ കപൂർ

നടനും സംവിധായകനുമായ ശേഖർ കപൂർ 54- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്റർനാഷണൽ ഫിലിം ജൂറി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. നിർമാതാവും ഫിലിം മാർക്കറ്റിങ് മുൻ മേധാവിയുമായ ജെറോം പൈലാർഡ്, ഛായാഗ്രാഹകൻ ജോസ് ലൂയി അൽകെയ്ൻ, നിരമാതാക്കളായ ഹെലൻ ലീക്ക്, കാതറീൻ  ഡുസ്റ്റാർട്ട് തുടങ്ങിയവരാണ് മറ്റ് ജൂറി അംഗങ്ങൾ. മികച്ച ചിത്രത്തിന് സുവർണ മയൂരവും 40 ലക്ഷം രൂപയും ലഭിക്കും. 15 ചിത്രങ്ങളാണ് മത്സരിക്കുന്നതിനായി എത്തുക. കൂടാതെ മികച്ച സംവിധായകൻ, നടൻ, നടി, സ്പെഷ്യൽ ജൂറി പുരസ്കാരങ്ങളും നൽകും. രജത മയൂരത്തിനായി മത്സരിക്കുന്നത് ഏഴ് ചിത്രങ്ങളാണ്. പത്ത് ലക്ഷം രൂപയും സർട്ടിഫിക്കറ്റും നൽകും. നവംബർ 20 ന് ആരംഭിക്കുന്ന ചലച്ചിത്രമേള 28 വരെയാണ് ഉണ്ടാകുക.

spot_img

Hot Topics

Related Articles

Also Read

മോഹൻലാൽ- സത്യൻഅന്തിക്കാട് ചിത്രം ‘ഹൃദയപൂർവ്വം’ പൂനെയിൽ ചിത്രീകരണം പുരോഗമിക്കുന്നു

0
മോഹൻലാൽ- സത്യൻഅന്തിക്കാട് എന്നിവർ ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെഷൂട്ടിങ് പൂനെയിൽ പുരോഗമിക്കുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ ഇതിനിടെ കേരളത്തിലെ ചിത്രീകരണം മുഴുവനായും പൂർത്തിയാക്കി. പൂനെയിലെ ചിത്രീകരണം ഏകദേശം...

ഒമർ ലുലു ചിത്രം ‘ബാഡ് ബോയ്സ്’; റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം പ്രധാനകഥാപാത്രങ്ങൾ

0
അബാം മൂവീസിന്റെ ബാനറിൽ ഷീലു അബ്രഹാം നിർമ്മിച്ച് ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ബാഡ് ബോയ്സിൽ റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു

റൊമാന്‍റിക് കോമഡി ഡ്രാമയുമായി ‘ജേര്‍ണി ഓഫ് ലവ് 18+’ ഇനി സോണി ലിവില്‍

0
അരുണ്‍ ഡി ജോസ് സംവിധാനം നിര്‍വഹിച്ച ഈ ചിത്രം സെപ്തംബര്‍ 15- മുതലാണ് സോണില്‍ ലിവില്‍ എക്സ്ക്ലുസിവായി സ്ട്രീം ചെയ്യുക.

‘തോല്‍വിയെ ആഘോഷമാക്കി മാറ്റുക’ പോസറ്റീവ് സന്ദേശവുമായി ‘തോല്‍വി എഫ് സി’യിലെ  ആദ്യ ഗാനം പുറത്ത്

0
‘ഇവിടെയോന്നിനും ഇല്ല മാറ്റം’ എന്ന തോല്‍വി എഫ് സിയിലെ ഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു.

ഇന്ത്യൻ സിനിമയും മലയാളത്തിന്‍റെ ചെമ്മീനും                                 

0
തന്‍റെ ജന്മനാടായ ചേറ്റുവ ഗ്രാമ ത്തിന്‍റെ സൗന്ദര്യം രാമുകാര്യാട്ടിന്‍റെ ചിത്രങ്ങളെ അനശ്വരമാക്കി. അവിടത്തെ കള്ള് ചെത്തുകാരും മുക്കുവരും കൃഷിക്കാരും കയർതൊഴിലാളികളുമെല്ലാം അദ്ദേഹത്തിന്‍റെ സിനിമകളിൽ കഥാപാത്രങ്ങളായി.