അന്തരിച്ച പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് പി വി ഗംഗാധരന് ആദരാഞ്ജലികല്‍ നേര്‍ന്ന് സിനിമാലോകം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നടന്‍ ജയറാം, മധുപാല്‍, നിര്‍മാതാക്കളായ കെ ടി കുഞ്ഞുമോന്‍, ആന്‍റോ ജോസഫ്, സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ തുടങ്ങിയ നിരവധി പ്രമുഖരാണ് അദ്ദേഹത്തിനു യാത്രാമൊഴി നല്കിയത്. ‘ഗൃഹലക്ഷ്മി എന്ന ബാനര്‍ മലയാള സിനിമയ്ക്കു ഒരിയ്ക്കലും മറക്കാന്‍ പറ്റില്ല. ആ ബാനറില്‍ ഒട്ടേറെ മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചത് പി വി ഗംഗാധരന്‍ സര്‍ എന്ന നിര്‍മ്മാതാവാണ്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ചൊരു മനുഷ്യസ്നേഹി. സര്‍ നിര്‍മ്മിച്ച സിനിമകളിലൂടെ ജനഹൃദയങ്ങളില്‍ എന്നും ജീവിക്കും’ ജി. മാര്‍ത്താണ്ഡന്‍ കുറിച്ചു. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വൈകീട്ട് മൂന്ന് മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും
Also Read
‘സായവനം’ ഇനി കൽക്കട്ട ഫിലിം ഫെസ്റ്റിവലിലേക്ക്
സ്ത്രീ കേന്ദ്രീകൃതമായ ഈ ചിത്രം പൂർണമായും ചിറാപുഞ്ചിയിലെ മഴയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ഡയാന ഹമീദ് നായികയാകുന്ന ചിത്രം ‘അയാം ഇൻ’ പൂജ ചടങ്ങുകൾ നടന്നു
റൈറ്റ് മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ടിനുഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘അയാം ഇൻ’ മൂവിയുടെ പൂജ ചടങ്ങുകൾ ഇടപ്പള്ളി സെന്റ് ജൂഡ് പള്ളിയിൽ വെച്ച് നടന്നു.
പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത സന്തോഷം: കപില്‍ കപിലന്‍
ഈ മനോഹര ഗാനം എന്നെ ഏല്‍പ്പിച്ച മണികണ്ഠന്‍ അയ്യപ്പന് ഒരുപാട് നന്ദി. ഞാന്‍ ആഹ്ളാദ തിമിര്‍പ്പിലാണ്. എന്താണ് പറയേണ്ടത് എന്നറിയില്ല.
ത്രില്ലറുമായി വരുന്നു ജിസ് ജോയ്; ‘തലവനി’ൽ ഒന്നിച്ച് ബിജുമേനോനും ആസിഫ് അലിയും
ജിസ് ജോയ് സംവിധാനം ചെയ്ത് ബിജുമേനോനും ആസിഫ് അലിയും പോലീസ് ഒഫീസർമാരായി എത്തുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രം ‘തലവൻ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
അമൽ കെ ജോബി ചിത്രം ‘ഗുമസ്ത’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഗുമസ്തന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.