Thursday, May 1, 2025

കൊറോണ ധവാന്‍; പ്രചാരണവുമായി ശ്രീനാഥ്  ഭാസി, ആലുവ യു സി കോളേജില്‍ ആവേശക്കടലിരമ്പം

ശ്രീനാഥ് ഭാസിയും ലുക് മാനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കൊറോണ ധവാന്‍ എന്ന ചിത്രത്തിന്‍റെ പ്രചരണാര്‍ത്ഥം ആലുവ യുസി കോളേജില്‍ എത്തി. പ്രതീക്ഷിച്ചതിനെക്കാള്‍ പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ കൊറോണ ധവാന് കിട്ടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്‍റെ വിജയകരമായ പ്രദര്‍ശനം തുടരുകയാണ്. തിയ്യേറ്ററുകളില്‍ രജനികാന്ത് ചിത്രം ജയിലര്‍ ഹൌസ് ഫുള്‍ ആയി ഓടുമ്പോഴും തൊട്ടടുത്തുള്ള കൊറോണ ധവാനും കാണുവാന്‍ ആളുകള്‍ എത്തുന്നുണ്ട്. സിനിമ റിലീസായി ഒരാഴ്ച പിന്നിടുമ്പോഴും മികച്ച പ്രേക്ഷക പിന്തുണയാണ് കാണുവാന്‍ കഴിയുന്നത്. ഹൌസ് ഫുള്‍ ഷോകളോടെയാണ് കോറോണ ധവാനും.

കൊറോണ ധവാന്‍ ടീം ചിത്രത്തിന്‍റെ പ്രചരണത്തിനായി ആലുവ യു സി കോളേജില്‍ എത്തിയത് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. കൂടാതെ വിദ്യാര്‍ഥികള്‍ കൊറോണ ധവാനിലെ പാട്ടില്‍ ശ്രീനാഥ് ഭാസിക്കൊപ്പം ചുവടുകള്‍ വച്ചു. കൊറോണ കാലത്തെ ലോക്ക് ഡൌണില്‍ മദ്യം കിട്ടാതെ വലഞ്ഞപ്പോള്‍ ഒരു വിഭാഗം ആളുകള്‍ നേരിട്ടുകൊണ്ടിരുന്ന മാനസിക- ശാരീരിക പ്രയാസങ്ങളെയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ജയിംസ് ആന്‍ഡ് ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്ന് നിര്‍മിച്ച് നവാഗതനായ നിതിന്‍ സി സി സംവിധാനം ചെയ്ത ചിത്രമാണ് കൊറോണ ധവാന്‍. ആഗസ്ത് നാലിന് ചിത്രം തിയ്യേറ്ററുകളില്‍ എത്തിയിരുന്നു.

spot_img

Hot Topics

Related Articles

Also Read

വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തിൽ ഒരു പ്രണയ കഥ- ട്രയിലറുമായി ‘ജനനം 1947: പ്രണയം തുടരുന്നു’

0
40 വർഷം ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിലുള്ള കോഴിക്കോട് ജയരാജിന്റെ ആദ്യ നായക വേഷമാണ് ചിത്രത്തിൽ. തമിഴിലെ പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ലീല സാംസൺ നായികയായി എത്തുന്നു.

ബിഗ് ബജറ്റ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്ത്

0
ജാനേമൻ എന്ന ബ്ലോക് ബസ്റ്റർ സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്തിറങ്ങി.

രതീഷ് രഘുനന്ദൻ- ദിലീപ് ചിത്രം ‘തങ്കമണി’ തിയ്യേറ്ററുകളിൽ മാർച്ച് 7 ന് എത്തും

0
ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം തങ്കമണി മാർച്ച് ഏഴിന് തിയ്യേറ്ററുകളിലേക്ക് എത്തും.

നിത്യതയിലേക്ക് മടക്കം; എം ടി വാസുദേവൻ നായർ വിടവാങ്ങി

0
മലയാളത്തിന്റെ അക്ഷരഖനി എം ടി വാസുദേവൻ നായർ വിടവാങ്ങി. അനേകം തലമുറകൾക്ക് എഴുത്തിന്റെ മാസ്മരികത പകർന്നു നല്കിയ കഥാകാരൻ ഇനിയോർമ്മ. ഏറെ നാളുകളായി വാർദ്ധക്യ സഹജമായ ചികിത്സ തുടർന്ന് വരികയായിരുന്നു. തുടർന്ന് ബുധനാഴ്ച...

ഫഹദും  കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഓടും കുതിര ചാടും കുതിര;’ ചിത്രീകരണം തുടങ്ങി

0
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വരുന്നു.