Thursday, May 1, 2025

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ജൂലൈ 19 ന്

2022- കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂലൈ 19 നു രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ത്രിതല ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തുക( Kerala State Filim Awards 2022 Will Announce Wednesday). 154 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനായി എത്തിയിട്ടുള്ളത്. എഴുത്തുകാരനായ വി ജെ ജയിംസ്, കലാസംവിധായകന്‍ റോയ് പി തോമസ്, ഡോ. കെ എം ഷീബ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുള്ള ഒന്നാം സമിതിയില്‍ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയര്‍മാന്‍.

സംവിധായകന്‍ കെ എം മധുസൂദനന്‍ ചെയര്‍മാനായ രണ്ടാമത്തെ സമിതിയില്‍ നിര്‍മാതാവ് ബി കെ രാകേഷ്, സംവിധായകരായ സജാസ് റഹ്മാന്‍, വിനോദ് സുകുമാരന്‍ തുടങ്ങിയവര്‍ അംഗങ്ങളായി എത്തുന്നു. ബംഗാളി സംവിധായകനും നടനുമായ ഗൌതംഘോഷ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഛായാഗ്രാഹകന്‍ ഹരി നായര്‍, സൌണ്ട് ഡിസൈനര്‍ ഡി. യുവരാജ്, നടി ഗൌതമി, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി തുടങ്ങിയവരും ഉപസമിതി ചെയര്‍മാന്‍മാരും ഉള്‍പ്പെടുന്നു.

ഇത്തവണ മല്‍സരിക്കുന്ന സിനിമകളില്‍ 77 വീതം ചിത്രങ്ങള്‍ നേമം പുഷ്പരാജും കെ എം മധുസൂദനനും അദ്ധ്യക്ഷന്‍മാരായ പ്രാഥമിക വിധിനിര്‍ണയ സമിതിയും കാണും. ഇതില്‍ നിന്ന് 30 ശതമാനം ചിത്രങ്ങളാകും അന്തിമ ജൂറിയുടെ പരിഗണനയ്ക്കു വിടുക.

spot_img

Hot Topics

Related Articles

Also Read

കാര്‍ത്തികേയ 2 നു ശേഷം ഒരുങ്ങുന്ന നിഖില്‍ ചിത്രം ‘സ്വയംഭൂ’ ഷൂട്ടിങ് ആരംഭിച്ചു

0
നിഖില്‍ നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം കര്‍ത്തികേയ 2 നു ശേഷം ‘സ്വയംഭൂ’ എത്തുന്നു. ചിത്രത്തില്‍ സംയുക്തയാണ് നായികയായി എത്തുന്നത്.

രസകരമായ ടീസറുമായി ‘ഗ് ർർർർ’

0
തിരുവനന്തപുരം മൃഗശാലയിലെ ദർശൻ എന്നു പേരായ ഒരു സിംഹത്തിന്റെ കൂട്ടിലകപ്പെട്ടു പോയ കുഞ്ചാക്കോ ബോബനേയാണ് ടീസരിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.

‘സായവനം’ ഇനി കൽക്കട്ട ഫിലിം ഫെസ്റ്റിവലിലേക്ക്

0
സ്ത്രീ കേന്ദ്രീകൃതമായ ഈ ചിത്രം പൂർണമായും ചിറാപുഞ്ചിയിലെ മഴയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

55- മത് ഗോവ ചലച്ചിത്രമേളയ്ക്ക് അരങ്ങോരുങ്ങുന്നു; ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്ന് ആടുജീവിതവും ഭ്രമയുഗവും ലെവൽക്രോസും മഞ്ഞുമ്മൽ ബോയ്സും

0
 55- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബർ 20- മുതൽ 28 വരെ അരങ്ങുണരുന്നു.  25 ഫീച്ചർ ചിത്രങ്ങളും 20- നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത്...

‘കുണ്ഡല പുരാണ’വുമായി ഒരു കാസര്‍കോടന്‍ ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
ഇന്ദ്രന്‍സ് പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തിന്‍റെ പേര് കുണ്ഡല പുരാണം എന്നാണ്. മേനോക്കില്‍സ് ഫിലിംസിന്‍റെ ബാനറില്‍ അനില്‍ ടി വി നിര്‍മ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് കാസര്‍ഗോഡ്, നീലേശ്വരം ഭാഗങ്ങളിലായി നടന്നു.