നിഖില്‍ നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം കര്‍ത്തികേയ 2 നു ശേഷം ‘സ്വയംഭൂ’ എത്തുന്നു. ചിത്രത്തില്‍ സംയുക്തയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററിനും ടൈറ്റില്‍ പോസ്റ്ററിനും വന്‍സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. പിക്സല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഭുവനും ശ്രീകറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സ്വയംഭൂ നിഖിലിന്റെ കരിയറില്‍ ഏറ്റവും നിര്‍മാണ ചിലവേറിയ ചിത്രമായിരിക്കും. ഒരു പോരാളിയുടെ വേഷത്തില്‍ വാളും പരിചയുമേന്തിയ സ്വയംഭൂവിന്റെ പോസ്റ്റര്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. ക്യാമറ മനോജ് പരമഹംസയും സംഗീതം രവി ബസ്റൂറും നിര്‍വഹിക്കുന്നു. ചിത്രീകരണം ആരംഭിച്ചു.
കാര്‍ത്തികേയ 2 നു ശേഷം ഒരുങ്ങുന്ന നിഖില്‍ ചിത്രം ‘സ്വയംഭൂ’ ഷൂട്ടിങ് ആരംഭിച്ചു
Also Read
സോണിയ അഗര്‍വാളും ജിനു ഇ തോമസും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ‘ബിഹൈന്‍ഡി’ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്
അമന് റാഫി സംവിധാനം ചെയ്ത് പാവക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിക്കുന്ന ചിത്രം ‘ബിഹൈഡി’ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷിജു ജിനു തന്നെയാണ് ചിത്രത്തിന് തിരക്കഥയും നിര്‍വഹിച്ചത്.
ഗുളികൻ തെയ്യത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഗു’
ഫാന്റസി ഹൊറർ ചിത്രമായ ‘ഗു’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഗുളികൻ തെയ്യത്തിന്റെ പ്രമേയവുമായാണ് ഗു എത്തുന്നത്. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗു.
മോഹന്‍ലാല്‍ നായകന്, പൃഥ്വിരാജ് സംവിധായകന് ; പാന്‍ഇന്ത്യന്‍ ചിത്രമാകാന്‍ ഒരുങ്ങി എമ്പുരാന്
ലൈക്ക പ്രൊഡക്ഷന്‍സും ആശീര്‍വാദ് സിനിമാസ് ബാനറും ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാന് ഷൂട്ടിംഗ് ഒക്ടോബര്‍ അഞ്ചിനു ആരംഭിക്കും
പുതിയ ട്രയിലറുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’
കേരളത്തിൽ നടന്ന കൊലപാതകത്തിന്റെ ദുരൂഹമായ ചുരുളഴിക്കുന്ന കഥയുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. പൊലീസ് കഥാപാത്രമായായാണ് ടൊവിനോ തോമസ് എത്തുന്നത്.
‘ഇരുളിന്‍മഹാനിദ്രയില്‍ നിന്നുണരും’
മലയാള ചലച്ചിത്രത്തെ കാവ്യാത്മകമായി അവതരിപ്പിച്ച ചലച്ചിത്ര കാവ്യകാരന്... സിനിമയുടെ വിപണന മൂല്യങ്ങൾക്കതീതമായി കലയെ സമീപിക്കാൻ ലെനിൻ രാജേന്ദ്രൻ എന്ന ചലച്ചിത്രകാരനു കഴിഞ്ഞിട്ടുണ്ട്. സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരന്. തന്റെ...