Thursday, May 1, 2025

കയ്യടികൾ നേടി ‘കാതൽ;’ മമ്മൂട്ടിയുടേത് ഗംഭീര പ്രകടനം, വ്യത്യസ്ത പ്രമേയം ചർച്ച ചെയ്യുന്ന സിനിമ

മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായി എത്തി ഗംഭീരപ്രകടനം കാഴ്ച വെച്ച സിനിമ ‘കാതൽ’ തിയ്യേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു.  കാതൽ ഒരു കുടുംബ ചിത്രമാണെങ്കിലും അത് കൈകാര്യം ചെയ്യുന്ന വിഷയം സമൂഹികപരമാണെന്ന് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. പുതിയ കാലത്ത് ചർച്ച ചെയ്യേണ്ട രാഷ്ട്രീയം ഉറക്കെ വിളിച്ചു പറയുന്ന സിനിമ, കാതലിലെ അഭിനേതാവായ മമ്മൂട്ടിക്ക്  മാത്രമല്ല, നിർമാതാവായും മമ്മൂട്ടിയ്ക്കും കയ്യടിക്കുകയാണ് പ്രേക്ഷകർ. മികച്ച സംവിധാനമികവുകൊണ്ട് ജിയോ ബേബി ചിത്രത്തെ ഗംഭീരമായി പ്രേക്ഷകർക്ക് നല്കിയിട്ടുണ്ട്.

മമ്മൂട്ടിയുടെത് ഗംഭീര പ്രകടനം ആണെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറഞ്ഞു. ഇതുവരെയും മറ്റ് അഭിനേതാക്കളാരും പരീക്ഷിച്ചിട്ടില്ലാത്ത കഥാപാത്രം. ക്വീർ പൊളിറ്റിക്സ് എന്ന സാമൂഹികമായി വിഷമം പിടിച്ച പ്രമേയത്തെ ധൈര്യപൂർവം കൈകാര്യം ചെയ്തിരിക്കുകയാണ് സംവിധാനം ചെയ്ത  ജിയോ ബേബിയും അഭിനയിച്ച മമ്മൂട്ടിയും ജ്യോതികയും.

spot_img

Hot Topics

Related Articles

Also Read

റൊമാന്‍റിക് കോമഡി ഡ്രാമയുമായി ‘ജേര്‍ണി ഓഫ് ലവ് 18+’ ഇനി സോണി ലിവില്‍

0
അരുണ്‍ ഡി ജോസ് സംവിധാനം നിര്‍വഹിച്ച ഈ ചിത്രം സെപ്തംബര്‍ 15- മുതലാണ് സോണില്‍ ലിവില്‍ എക്സ്ക്ലുസിവായി സ്ട്രീം ചെയ്യുക.

കാത്തിരുന്നു കാത്തിരുന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘എമ്പുരാൻ’

0
ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെ ആദ്യ സംവിധാനചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’.

ശ്രീനാഥ് ഭാസി നായകൻ; ‘പൊങ്കാല’യുടെ ചിത്രീകരണം പുരോഗമിക്കുന്നു

0
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചിത്രം പൊങ്കാലയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. യാമി സോനയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നത്. ഒരു ആക്ഷൻ ചിത്രം കൂടിയാണ്...

ഛായാഗ്രാഹക കെ. ആർ. കൃഷ്ണ അന്തരിച്ചു

0
കശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനിടെ യുവ ഛായാഗ്രാഹക കെ.ആർ. കൃഷ്ണ (30) ശ്വാസകോശത്തിൽ  അണുബാധ മൂലം മരിച്ചു.  കൃഷ്ണ ഒരു മാസം മുൻപാണു നാട്ടിൽ നിന്നു പോയത്. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക്...

ആഗസ്ത് രണ്ടിന് തിയ്യേറ്ററിലേക്ക് ‘ചിത്തിനി’ എത്തുന്നു

0
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രംചിത്തിനി ആഗസ്ത് രണ്ടിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. . ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്