Thursday, May 1, 2025

കമൽ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്

കമൽ സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആൻറണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക് എത്തും. നർമ്മപ്രധാനമായ ഈ ചിത്രം നായിക പ്രാധാന്യവും നല്കുന്നു. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നേടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും കമൽ നിർവഹിച്ചു.

കോമഡി എന്റർടൈനർ ചിത്രമായിരിക്കും വിവേകാനന്ദൻ വൈറലാണ്. സ്വാസിക, മഞ്ജു പിള്ള, സിദ്ധാർഥ് ശിവ, മെറീന മൈക്കിൾ, മാല പാർവതി, പ്രമോദ് വെളിയനാട്, നീന കുറുപ്പ്, സ്മിനു സിജോ, അനുഷ മോഹൻ, ഗ്രേസ് ആൻറണി, ആദ്യ, ശരത് സഭ, ജോസ് കുട്ടി, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം പ്രകാശ് വേലയുധൻ, എഡിറ്റിങ് രഞ്ജൻ  എബ്രഹാം, വരികൾ ബി കെ ഹരിനാരായണൻ, സംഗീതം ബിജിപാൽ.

spot_img

Hot Topics

Related Articles

Also Read

ഏറ്റവും പുതിയ ടീസറുമായി  ‘ആനന്ദ്ശ്രീബാല’

0
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്ത് മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബാല എന്ന സിനിമയുടെ ഏറ്റവും...

അവസാന റൌണ്ടില്‍ മുപ്പതു സിനിമകള്‍; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് ഒരുങ്ങി മലയാള സിനിമാലോകം

0
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തെ തുടര്‍ന്നു മാറ്റി വെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിജയികളെ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും.

ദുരൂഹത നിറഞ്ഞ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘വടക്കൻ’

0
ദുരൂഹത നിറഞ്ഞ സൂപ്പർ നാച്ചുറൽ ചിത്രം ‘വടക്കൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സജീദ് എ. യുടേതാണ് കഥയും സംവിധാനവും. ചിത്രത്തിൽ ശ്രുതി മേനോനും പ്രധാനകഥാപാത്രമായി എത്തുന്നു. മാർച്ച് 7 നു ചിത്രം...

ചിത്രീകരണം പൂർത്തിയാക്കി മമ്മൂട്ടി നായകനായ ‘ബസൂക്ക’

0
90 ദിവസത്തിനൊടുവിൽ ഗെയിം ത്രില്ലർ ചിത്രം ബസൂക്കയുടെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് ഡിനോ ഡെന്നീസ് ആണ്.

‘ബ്രോ കോഡി’ല്‍ അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍’;  തിരക്കഥ- സംവിധാനം ബിബിന്‍ കൃഷ്ണ

0
21 ഗ്രാംസ് എന്ന ക്രൈം മൂവിക്ക് ശേഷം ഇതേ ബാനറില്‍ നിര്‍മ്മിയ്ക്കുന്ന ചിത്രമാണ് ‘ബ്രോ കോഡ്’. ഇതേ ബാനറില്‍ ഒരുങ്ങിയ മറ്റൊരു ചിത്രം ഫീനിക്സ് റിലീസ് ചെയ്യാനിരിക്കവേ ആണ് ‘ബ്രോ കോഡ്’ പ്രഖ്യാപിച്ചു കൊണ്ട് ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ് രംഗത്ത് എത്തുന്നത്.