Thursday, May 1, 2025

കഥ, തിരക്കഥ വിഷ്ണു രതികുമാർ- ഫസ്റ്റ് ലുക്ക്‌ പോസ്റ്ററുമായി ‘ഉടൻ അടി മാംഗല്യം’

കോമഡി എന്റർടൈമെന്റ് ചിത്രം ‘ഉടൻ അടി മാംഗല്യ’ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ചങ്ങാനാശ്ശേരി, കുട്ടനാട് എന്നി ലൊക്കേഷനുകളിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സീരിയലുകളിലൂടെയും ആൽബത്തിലൂടെയും ശ്രദ്ധേയയായ ശ്രീദേവി ഉണ്ണികൃഷ്ണൻ ആണ് ചിത്രത്തിലെ നായിക.

കലാമേള സിനിമാസിന്റെ ബാനറിൽ സുഭാഷ് ചിത്രശാല നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും വിഷ്ണു രതികുമാർ ആണ്. ഛായഗ്രഹണം അനന്ദ കൃഷ്ണ, എഡിറ്റിംഗ് ടിജോ തങ്കച്ചൻ, സംഗീതം അരവിന്ദ് മഹാദേവ്. 25 വയസിൽ താഴെയുള്ള കലാകാരന്മാർ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. 2024 – ജനുവരിയിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘പൂവൻ കോഴി’യിൽ നായകനായി അജു വർഗീസ്

0
രാഹുൽ ആർ ശർമ്മ സംവിധാനം ചെയ്ത് അജു വർഗീസ് നായകനായി എത്തുന്ന കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രം പൂവൻ കോഴി അണിയറയിൽ ഒരുങ്ങുന്നു.

റിമ കല്ലിങ്കൽ നായിക ‘തിയ്യേറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
അൻജന വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പും വി എ ശ്രീകുമാറും ചേർന്ന് നിർമ്മിച്ച് സജിൻ സാബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തിയ്യേറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സൌബിൻ ഷാഹിർ- നമിത പ്രമോദ് ഒന്നിക്കുന്ന ചിത്രം ‘മച്ചാന്റെ മാലാഖ’ പോസ്റ്റർ റിലീസ്

0
സൌബിൻ ഷാഹിർ, നമിത പ്രമോദ് തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കിക്കൊണ്ട് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘മച്ചാന്റെ മാലാഖ’

‘രണ്ടാം മുഖം’ തിയ്യേറ്ററുകളിലേക്ക്

0
കൃഷ്ണജിത്ത് എസ്. വിജയൻ സംവിധാനം ചെയ്ത് മണികണ്ഠൻ ആചാരി പ്രധാന വേഷത്തിൽ എത്തുന്ന സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ‘രണ്ടാം മുഖം’ അടുത്ത മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും...

പ്രഗ്യാ നാഗ്രയും ലുക് മാൻ അവറാനും ഒന്നിക്കുന്ന ചിത്രം ‘ബോംബൈ പോസറ്റീവ്’ ഉടൻ

0
ഉണ്ണി മൂവീസ്, ഹരീഷ് മൂവീസ് എന്നിവയുടെ ബാനറിൽ ഉണ്ണികൃഷ്ണൻ, ഹരീഷ് കുമാര് എന്നിവർ ചേർന്ന് നിർമ്മിച്ച് ജീവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ബോംബൈ പോസറ്റീവ്’ ചിത്രീകരണം പൂർത്തിയായി, ചിത്രത്തിൽ ലുക് മാൻ അവറാനും പ്രഗ്യാ നാഗ്രയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.