Saturday, March 7, 2026

ഓ മൈ ഡാര്‍ലിങ്ങില്‍ മിന്നും പ്രകടനവുമായി അനിഖ സുരേന്ദ്രന്‍; ട്രൈലര്‍ പുറത്തിറങ്ങി

ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓ മൈ ഡാര്‍ലിങ് ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്തിറങ്ങി. ജിനീഷ് കെ ജോയിയുടെ തിരക്കഥയില്‍ ആഷ് ട്രീ ബെഞ്ചേഴ്സിന്‍റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ബാലതാരമായി എത്തി അനിഘ സുരേന്ദ്രന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഓ മൈ ഡാര്‍ലിങ്. മഞ്ജു പിള്ള, ശ്രീകാന്ത് മുരളി, മുകേഷ്, ലെന, മേല്‍വിന്‍ ജി ബാബു, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അന്‍സാര്‍ ഷായും വരികള്‍ എഴുതിയത് വിനായക് ശശികുമാറും സംഗീതം ചെയ്തിരിക്കുന്നത് ഷാന്‍ റഹ്മാനുമാണ്.

spot_img

Hot Topics

Related Articles

Also Read

‘അടിത്തട്ട്’ നാളെ മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ; ഷൈനും സണ്ണി വെയ് നും പ്രധാന അഭിനേതാക്കൾ

0
ഷൈൻ ടോം ചാക്കോയും സണ്ണി വെയ് നും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘അടിത്തട്ട്’ നാളെ മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ജിജോ ആൻറണി ആണ് സംവിധാനം. ആമസോൺ പ്രൈമിലും മനോരമ മാക്സിലും നാളെമുതൽ പ്രക്ഷേപണം...

പുതിയ ചിത്രവുമായി വീണ്ടും ഒന്നിച്ച് കുഞ്ചക്കോയും രതീഷ് പൊതുവാളും

0
കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ്...

‘മച്ചാന്റെ മാലാഖ’ പെരുന്നാൾ ദിനത്തിൽ തിയ്യേറ്ററുകളിലേക്ക്

0
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം  ‘മച്ചാന്റെ മാലാഖ’ ജൂൺ 14- പെരുന്നാൾ ദിനത്തിൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കഥ ജക്സൺ  ആന്റണിയുടെയും രചന അജീഷ് പി തോമസിന്റേതുമാണ്.

നര്‍മത്തില്‍ പൊതിഞ്ഞ ‘മാസ്റ്റര്‍ പീസ്’; വെബ് സീരീസ് ട്രൈലര്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍

0
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ വെബ് സീരീസ് ‘മാസ്റ്റര്‍ പീസി’ന്‍റെ ട്രൈലര്‍ പുറത്തിറങ്ങി. ഡിസ്നി പ്ലസിന്‍റെ തന്നെ മുന്‍പിറങ്ങിയ മലയാളം വെബ് സീരീസായ ‘കേരള ക്രൈം ഫയല്‍സ്’ ഏറെ ജനപ്രീതി നേടിയിരുന്നു. എന്നാല്‍ കേരള ക്രൈം ഫയല്‍സില്‍ നിന്നും തീര്‍ത്തൂം വ്യത്യസ്തമായ പ്രമേയവുമായാണ് ഡിസ്നി ഹോട്ട്സ്റ്റാര്‍ മാസ്റ്റര്‍ പീസിലൂടെ വരുന്നത്.

പുതിയ പോസ്റ്ററുമായി പിറന്നാൾ ദിനത്തിൽ ആസിഫലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’ 

0
നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്ന ആസിഫലിയുടെ പിറന്നാൾ പ്രമാണിച്ചാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്....