Friday, May 2, 2025

ഓണം രാമചന്ദ്ര ബോസിനൊപ്പം; പ്രേക്ഷകര്‍ക്ക് ഗംഭീര വരവേല്‍പ്പൊരുക്കി അണിയറ പ്രവര്‍ത്തകര്‍

നാടാകെ രാമചന്ദ്ര ബോസിന്‍റെ ഗംഭീര പോസ്റ്ററുകളാല്‍ സമൃദ്ധമാണ്. ഓണത്തിന് പ്രേക്ഷകരെ തിയ്യേറ്ററിലേക്ക് വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളി നായകനായി എത്തുന്ന രാമചന്ദ്ര ബോസ് & കോ. ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നര്‍മമുഹൂര്‍ത്തങ്ങളുമുണ്ട്. നന്മനിറഞ്ഞ കൊള്ളക്കാരന്‍റെ കഥ പറയുന്ന ചിത്രമാണ് രാമചന്ദ്ര ബോസ്. പ്രവാസി ഹീസ്റ്റ് എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുക.

മാജിക് ഫ്രയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്ന്  നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിഷ്ണു തണ്ടാശ്ശേരി ഛായാഗ്രഹണവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചു. ഗാനരചന സുഹൈല്‍ കോയയും എഡിറ്റിങ് നിഷാദ് യൂസഫും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനിങ്ങും കൈകാര്യംചെയ്തത്. ജാഫര്‍ ഇടുക്കി, ആര്‍ഷ ബൈജു, മമിത ബൈജു,വിനയ് ഫോര്‍ട്ട്,വിജിലേഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. നൃത്തസംവിധാനം ഇത്തവണ ചലച്ചിത്ര പുരസ്കാരം കിട്ടിയ ഷോബി പോള്‍രാജാണ് നിര്‍വഹിച്ചത്. സംഘട്ടനം- പ്രഭു, കനല്‍ കണ്ണന്‍, ജി മുരളി.

spot_img

Hot Topics

Related Articles

Also Read

ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു

0
ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു. അടുക്കളയില്‍ നിന്നും വഴുതി വീണായിരുന്നു അന്ത്യം. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ ആമീര്‍ഖാനൊപ്പം ലൈബ്രേറിയന്‍ ഡൂബ എന്ന കഥാപാത്രമായി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

മലയാള സിനിമയിലെ നിഷ്കളങ്ക ഗ്രാമീണതയും ആദാമിന്‍റെ മകൻ അബുവും

0
മലയാള സിനിമയിലേക്ക് നവീനമായ സംവിധാനശൈലിയുമായി കടന്നു വന്ന നവാഗത സംവിധായകനാണ് സലിം അഹമ്മദ്. അദ്ദേഹത്തിന്‍റെ ചലച്ചിത്ര ഭാഷയിൽ നിറഞ്ഞു നിന്ന കല സിനിമയിൽ പുതിയൊരു വഴിത്തിരിവായി. കഥയിലെ വ്യത്യസ്തത കൊണ്ടും ആഖ്യാന ശൈലി...

അരിസ്റ്റോ സുരേഷ് നായക വേഷത്തിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ  മനോജ്  ഭാരതിരാജ അന്തരിച്ചു

0
പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ  മനോജ് ഭാരതിരാജ അന്തരിച്ചു. പ്രമുഖ തമിഴ് സംവിധായകൻ ഭാരതിരാജയുടെ മകനാണ് മനോജ് ഭാരതിരാജ. 48- വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുൻപ് നടന്ന ഓപ്പൺ ഹാർട്ട്...

ഫെഫ്ക വാർഷിക ജനറൽ കൌൺസിലിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
പ്രസിഡന്റായി സിബി മലയിലിനെയും ജനറൽ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനെയും വർക്കിങ് സെക്രട്ടറിയായി സോഹൻ സീനുലാലിനേയും ട്രഷററായി ആർ. എച്ച് സതീഷിനെയും തിരഞ്ഞെടുത്തു.