കേന്ദ്രമന്ത്രിയായതിന് ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ഒറ്റക്കൊമ്പൻ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. ഔദ്യോഗിക കാര്യങ്ങൾക്ക് ശേഷമാണ് അദ്ദേഹം സിനിമയിൽ സജീവമാകുക എന്നു നിർമാതാവ് ശ്രീ ഗോകുലം ഗോപാലൻ വിഷുവിന് മുൻപ് അറിയിച്ചിരുന്നു. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ ഒരുങ്ങുകയാണ് അദ്ദേഹം. ആദ്യ ചിത്രീകരണം പൂജപ്പുര സെൻട്രൽ ജയിൽവളപ്പിലാണ് ആരംഭിച്ചത്. ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. ചിത്രം മാത്യൂസ് സംവിധാനം ചെയ്യുന്നു. 2020 ൽ ആണ് സിനിമയുടെ തീരുമാനം ഉണ്ടായതെങ്കിലും പല കാരണങ്ങളാൽ ഷൂട്ടിംഗ് നീണ്ടുപോകുകയായിരുന്നു.
നവാഗതനായ മാത്യുസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊടുപ്പുഴയിലാണ് രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചത്. ജൂൺ അവസാനം വരെ തൊടുപുഴ, ഈരാറ്റുപേട്ട, ഭരണങ്ങാനം എന്നിവിടങ്ങളിലും ചിത്രീകരണം പുരോഗമിക്കും. കൂടാതെ മലേഷ്യ. മക്കഔ എന്നിവിടങ്ങളിലും ഷൂട്ടിംഗ് നടക്കും. ഷിബിൻ ഷാജികുമാറിന്റെതാണു തിരക്കഥ. വിജയരാഘവൻ, ഇന്ദ്രജിത്ത് സുകുമാരൻ, കബീർ ദുഹാൻ സിങ്, ചെമ്പൻ വിനോദ്, ബിജു പപ്പൻ, സുചിത്ര നായർ, ജോണി ആൻറണി, ലാലു അലക്സ്, മേഘ്ന രാജ്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബോളിവുഡ് താരമാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രചന ഷിബിൻ ഫ്രാൻസിസ്, എഡിറ്റിങ് ഷഫീഖ് വി ബി, ഗാനങ്ങൾ വയലാർ ശരത്ചന്ദ്ര വർമ്മ, ഛായാഗ്രഹണം ഷാജി കുമാർ, സംഗീതം ഹർഷവർദ്ധനൻ രമേശ്വരൻ.