കുഞ്ചാക്കോ ബോബനും പ്രിയാമണിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി ’മാർച്ച് 20- നു നെറ്റ്ഫ്ലിക്സിൽ സ്ട്രിമിംഗ് ആരംഭിക്കും. ജിത്തു അഷ്റഫ് ആണ് ചിത്രം സംവിധാനംചെയ്തത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട എന്നീ ഭാഷകളിലും സ്ട്രീമിങ് ആരംഭിക്കും. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലൂടെ അഭിനയത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് ജിത്തു അഷ്റഫ്. മാർട്ടിൻ പ്രക്കാർട്ട് ഫിലിംസ്, ഗ്രീന് റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ സിബി ചവറ, രഞ്ജിത് നായർ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ഷാഫി കബീർ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത്. ഒരു പോലീസ് കഥാപാത്രത്തിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ചിത്രത്തിൽ അഭിനയിച്ചത്. കൂടാതെ ജഗദീഷ്, വിശാഖ് നായർ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രമായിഅഭിനയിച്ചിട്ടുണ്ട്. ഉണ്ണി ലാലു, മനോജ് കെ. യു, വൈശാഖ് ശങ്കർ, വിഷന് ജി. വാരിയർ, റംസാൻ മുഹമ്മദ്, ഐശ്വര്യ, ലേയ മാമ്മൻ, ജയ കുറുപ്പ്, എന്നിവരും ചിത്രത്തിൽ അഭിനയിച്ചു. ക്യാമറ റോബിൻ വർഗീസ് രാജ, സംഗീതം ജേക്സ് ബിജോയ്.
Also Read
റൊമാന്‍റിക് കോമഡി ഡ്രാമയുമായി ‘ജേര്‍ണി ഓഫ് ലവ് 18+’ ഇനി സോണി ലിവില്‍
അരുണ്‍ ഡി ജോസ് സംവിധാനം നിര്‍വഹിച്ച ഈ ചിത്രം സെപ്തംബര്‍ 15- മുതലാണ് സോണില്‍ ലിവില്‍ എക്സ്ക്ലുസിവായി സ്ട്രീം ചെയ്യുക.
ആവേശത്തിമിര്‍പ്പില്‍ ‘ചാവേര്‍’ ട്രൈലര്‍ പുറത്തിറങ്ങി; ഏറ്റെടുത്ത് ആരാധകര്‍
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്‍റണി വര്‍ഗീസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചാവേറിന്‍റെ പുത്തന്‍ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍. 40 ലക്ഷത്തോളം പേരാണ് ഇതിനോടകം ട്രൈലര്‍ കണ്ടിരിക്കുന്നത്.
മമ്മൂട്ടിയുടെ ‘ടർബോ’ ഇനി അറബിയിലും
മമ്മൂട്ടി നായകനായി അഭിനയിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രം ടർബോ ഇനി അറബിയിലും റിലീസാകുവാൻ ഒരുങ്ങുന്നു. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. മെയ്...
ചലച്ചിത്ര അഭിനേതാവ് കലാഭവൻ നവാസ് അന്തരിച്ചു
ചലച്ചിത്ര- മിമിക്രി മേഖലകളിൽ കഴിവ് തെളിയിച്ച പ്രശസ്ത നടൻ കലാഭവൻ നവാസ് അന്തരിച്ചു. ഹൃദയാഘാതമായിരുന്നു. ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 51- വയസ്സായിരുന്നു. നിലവിൽ ‘പ്രകമ്പനം’ എന്ന സിനിമയിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി ചോറ്റാനിക്കരയിൽ...
സൌബിൻ ഷാഹിർ- നമിത പ്രമോദ് ഒന്നിക്കുന്ന ചിത്രം ‘മച്ചാന്റെ മാലാഖ’ പോസ്റ്റർ റിലീസ്
സൌബിൻ ഷാഹിർ, നമിത പ്രമോദ് തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കിക്കൊണ്ട് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മച്ചാന്റെ മാലാഖ’







