ചലച്ചിത്ര മേഖലയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കരാർ നിർബന്ധമാക്കി. ഫെഫ്ക അമ്മ എന്നീ സംഘടനകൾക്ക് നല്കിയ കത്തിലാണ് ഒക്ടോബർ ഒന്ന് മുതൽ എല്ലാ സിനിമകളിലും നിർബന്ധമായും കരാർ ഉറപ്പാക്കണമെന്ന് പ്രോഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. നാലു ലക്ഷത്തിലധികം വേതനം ഉള്ളവർക്കാണ് നിലവിൽ കരാർ നിർബന്ധമാക്കിയിരിക്കുന്നത്. എന്നാൽ കരാർ എല്ലാ തൊഴിലാളികൾക്കും ഉറപ്പക്കണമെന്നാണ് തീരുമാനം. ഒക്ടോബർ ഒന്ന് മുതൽ അഭിനേതാക്കൾ, സാങ്കേതിക വിധഗ്ധർ എന്നിവർക്ക് നിർബന്ധമായും സേവേന വേതന കരാറിന്റെ അടിസ്ഥാനത്തിൽ മാത്രമേ കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷന്റെ കീഴിൽ രെജിസ്റ്റർ ചെയ്യുന്ന ചിത്രങ്ങൾക്ക് ചിത്രീകരണത്തിന് അനുമതിയുള്ളൂ. കരാറുകൾ ഇല്ലാത്ത തൊഴിൽ തർക്കത്തിന്മേൽ ഇനിമേൽ ഒരു കാരണവശാലും പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
Also Read
തങ്കമണി കൊലക്കേസ് സിനിമയാകുന്നു- ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
എണ്‍പതുകളുടെ പകുതിയില്‍ കേരള രാഷ്ട്രീയത്തെ പ്രതിക്കൂട്ടിലാക്കിയ ഇടുക്കിയിലെ സംഭവത്തെ ആസ്പദമാക്കിയ ഈ സിനിമയില്‍ നായകനായി എത്തുന്നത് ദിലീപ് ആണ്.
ഇന്ത്യൻ സിനിമയും മലയാളത്തിന്‍റെ ചെമ്മീനും
തന്‍റെ ജന്മനാടായ ചേറ്റുവ ഗ്രാമ ത്തിന്‍റെ സൗന്ദര്യം
രാമുകാര്യാട്ടിന്‍റെ ചിത്രങ്ങളെ അനശ്വരമാക്കി. അവിടത്തെ കള്ള് ചെത്തുകാരും മുക്കുവരും കൃഷിക്കാരും കയർതൊഴിലാളികളുമെല്ലാം അദ്ദേഹത്തിന്‍റെ സിനിമകളിൽ
കഥാപാത്രങ്ങളായി.
ഇന്ത്യയിലെ ആദ്യ A I സിനിമ വരുന്നു; അപർണ മൾബറി കേന്ദ്രകഥാപാത്രയെത്തുന്ന ചിത്രത്തിന്റെ പുതിയ ട്രയിലർ റിലീസായി
സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമയുടെ പുതിയ ട്രയിലർ റിലീസായി.
മമ്മൂട്ടി നായകനായി എത്തുന്ന ‘ബസൂക്ക’ യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
മമ്മൂട്ടി നായകനായി എത്തുന്ന ബസൂക്കയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, പേടിഎം തുടങ്ങിയ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോമുകളിലൂടെ സിനിമ ടീക്കറ്റ് ബുക്ക്...
കിടിലൻ സംഘട്ടനങ്ങളുമായി ‘ഇടിയൻ ചന്തു’ ടീസർ പുറത്ത്
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഇടിയൻ ചന്തുവിന്റെ ഉഗ്രൻ സംഘട്ടന രംഗമുള്ള ടീസർ റിലീസായി. പീറ്റർ ഹെയ്ൻ ആണ് ഈ സംഘട്ടന രംഗം ഒരുക്കിയിരിക്കുന്നത്.