Saturday, March 7, 2026

എ. ബി ബിനിൽ ചിത്രം ‘പൊങ്കാല’; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

എ ബി ബിനിൽ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം പൊങ്കാലയുടെ ടൈറ്റിൽ പോസ്റ്റർ നടൻ നടൻ ഫഹദ് ഫാസിൽ റിലീസ് ചെയ്തു. രണ്ടായിരത്തിലെ വൈപ്പിൻ, മുനമ്പം തീരദേശകഥകളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുക. ശ്രീനാഥ് ഭാസി, ബിബിൻ ജോർജ്ജ്, ഹരീഷ് ഉത്തമൻ, ബാബുരാജ്, റോഷൻ ബഷീർ, അലൻസിയർ തുടങ്ങിയവർ പ്രധാനകഥാപത്രങ്ങളായി എത്തുന്നു. ചിത്രം നിർമ്മിക്കുന്നത് ഡോണ തോമസ് ആണ്.

കെ ജി എഫ് സ്റ്റുഡിയോസ്, അനിൽ പിള്ള എന്നിവരാണ് മറ്റ് നിർ മാതാക്കൾ. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. സൂര്യ കൃഷ്ണ, ദുർഗ കൃഷ്ണ, മുരുകൻ, പ്രവീണ, യാമീനി സോന, ഷമ്മി തിലകൻ, തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.  ഗാനരചന: വയലാർ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ, സംഗീതം അലക്സ് പോൾ,  ഛായാഗ്രഹണം തരുൺ ഭാസ്കർ, എഡിറ്റിങ് സൂരജ് അയ്യപ്പൻ.

spot_img

Hot Topics

Related Articles

Also Read

സൂപ്പർ ഹിറ്റ് ട്രയിലറുമായി ബറോസ്

0
അഞ്ചുവർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മോഹൻലാൽസംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ കിടിലം ട്രയിലർ റിലീസായി. വമ്പൻ ആവേശത്തോടെയാണ് ആരാധകർ ചിത്രത്തിന്റെ ട്രയിലർ ഏറ്റെടുത്തിരിക്കുന്നത്. ബറോസിന്റെ ത്രീ ഡി ഓൺലൈൻ ട്രയിലർആണ് ഇപ്പോള് റിലീസായിരിക്കുന്നത്....

ത്രില്ലടിപ്പിക്കുന്ന ട്രയിലറുമായി ‘നേര്’

0
അഡ്വ: വിജയമോഹൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. വർഷങ്ങളായി പ്രാക്ടീസ് മുടങ്ങിക്കിടന്ന വിജയമോഹൻ അവിചാരിതമായി ഒരു കേസ് ഏറ്റെടുക്കേണ്ടി വന്നത്തും തുടർന്ന് അരങ്ങേറുന്ന സംഭവബഹുലമായ കഥാമുഹൂർത്തങ്ങളുമാണ് ‘;നേരി’ൽ.

‘ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമാണ് ഇന്‍ ഹരിഹര്‍ നഗര്‍’- ജഗദീഷ്

0
ഏറ്റവും നല്ല ഹൃദയാലുവായ മനുഷ്യനായിരുന്നു. പാവങ്ങളെ സഹായിക്കുന്നതില്‍ ഒരിക്കലും പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ല അദ്ദേഹം. തേടിയെത്തുന്നവരെയൊന്നും നിരാശരാക്കിയിട്ടില്ല.

വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’

0
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ എന്ന ചിത്രത്തില്‍ ഉര്‍വശിയും, ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’ കൊച്ചിയിൽ ചിത്രീകരണത്തിന് തുടക്കമായി

0
ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഗേറ്റ് സെറ്റ് ബേബി’ യുടെ ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കമായി. വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.