ബ്രഹ്മാണ്ഡ മലയാള ചിത്രമായ എമ്പുരാൻ റിലീസ് ദിവസമായ മാർച്ച് 27 നു ജീവനക്കാർക്ക് ടിക്കറ്റും അന്നേ ദിവസം അവധിയും നല്കിയിരിക്കുകയാണ് കേരളത്തിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി. ഏറെ ആകാംക്ഷയോടെ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ. മാർച്ച് 27- നു ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെയാണ് അവധി നല്കിയിരിക്കുന്നത്. 2019- ൽ റിലീസ് ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി അബ്രാഹാം/ സ്റ്റീഫൻ നെടുമ്പള്ളി എന്നീ കഥാപാത്രങ്ങളായാണ് മോഹൻലാൽ വെള്ളിത്തിരയിൽ എത്തുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജിന്റെതാണ് സംവിധാനം. ശ്രീ ഗോകുലം മൂവിസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആൻറണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവരാണു നിർമ്മാണം. ഈ ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ മഞ്ജു വാരിയർ, ഇന്ദ്രജിത്ത് സുകുമാരൻ, ടോവിനോ തോമസ്, നന്ദു, അഭിമന്യു സിങ്, സാനിയ അയ്യപ്പൻ, മുരുകൻ മാർട്ടിൻ, മണിക്കുട്ടൻ, നൈല ഉഷ, സച്ചിൻ ഖേഡ്കർ, അനീഷ് ജി, സുരാജ് വെഞ്ഞാറമ്മൂട്, ജിജു ജോൺ, അനീഷ് ജി. മേനോൻ, തുടങ്ങി നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
‘എമ്പുരാൻ’ റിലീസ് ദിവസം കാണാൻ ജീവനക്കാർക്ക് ടിക്കറ്റും അവധിയും നല്കി സ്റ്റാർട്ടപ്പ് കമ്പനി
Also Read
ചാവേർ കാണാം ഇനി മുതൽ ഒ ടി ടി യിൽ
കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും പ്രധാന വേഷത്തിലെത്തിയ ചിത്രം ചാവേർ തിയ്യേറ്റർ പ്രദർശനത്തിന് ശേഷം ഇനിമുതൽ ഒ ടി ടിയിൽ കാണാം. സോണി ലൈവിലൂടെയാണ് ചാവേറിന്റെ സംപ്രേക്ഷണം.
‘ടർബോ’ റിലീസ് ഡേയ്റ്റ് വിഷു ദിനത്തിൽ പ്രഖ്യാപിക്കാനൊരുങ്ങി അണിയറ പ്രവർത്തകർ
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ചിത്രം ‘ടർബോ’ യുടെ റിലീസ് തീയതി വിഷുദിനത്തിൽ വൈകുന്നേരം 6 മണിക്ക് അണിയറ പ്രവർത്തകർ പ്രഖ്യാപിക്കും.
വിവാദങ്ങൾക്കൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ജയ് ഗണേഷ്’
വീൽചെയറിൽ ഇരിക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഫോർ ഇയേഴ്സ് എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിൽ മഹിമ നമ്പ്യാർ നായികയായി എത്തുന്നു.
‘PDC അത്ര ചെറിയ ഡിഗ്രിയല്ല’ ചിത്രീകരണം ആരംഭിച്ചു
റാഫി മതിര കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘PDC അത്ര ചെറിയ ഡിഗ്രിയല്ല’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇഫയര് ഇന്റർനാഷണലിന്റെ ബാനറിൽ റാഫി മതിര തന്നെയാണ്...
സിജു വിൽസൺ-ഉല്ലാസ് കൃഷ്ണ ചിത്രം ‘പുഷ്പക വിമാനം’ ഒക്ടോബർ നാലിന്
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പക വിമാനം ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ...







