Thursday, May 1, 2025

എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ അന്തരിച്ചു

മലയാള സിനിമയിലെ എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ (79) അന്തരിച്ചു. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് എഡിറ്റിങ് നിര്‍വഹിച്ച വ്യക്തി കൂടിയാണ് കെ പി ഹരിഹരപുത്രന്‍. തിരുവനന്തപുരത്തുള്ള വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ നേര്‍ന്ന് കൊണ്ട് രംഗത്തെത്തി. ‘പ്രിയപ്പെട്ട ഹരിഹരപുത്രന്‍ സാറിന് ആദരാഞ്ജലികള്‍. മലയാളത്തില്‍ പ്രശസ്തമായ ഒരുപാട് ചിത്രങ്ങളുടെ ഫിലിം എഡിറ്റര്‍ ആയിരുന്ന പുത്രന്‍ സാറിന്‍റെ ദേഹവിയോഗത്തില്‍ പ്രാര്‍ത്ഥനയോടെ’- മധുപാല്‍ കുറിച്ചിട്ടു. മലയാള സിനിമയില്‍ അദ്ദേഹം അസിസ്റ്റന്‍റ് എഡിറ്റര്‍, അസോസിയേറ്റ് എഡിറ്റര്‍ എഡിറ്റര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ‘വിലയ്ക്കുവാങ്ങിയ വാങ്ങിയ വീണ’ എന്ന ചിത്രത്തിലൂടെ അസിസ്റ്റന്‍റ് എഡിറ്ററായി തുടക്കം.

കെ ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്റര്‍ ആയി വിത്തുകള്‍ എന്ന ചിത്രത്തിലും ജോലി ചെയ്തു. സ്വതന്ത്ര്യ എഡിറ്ററായി ആദ്യമായി എത്തുന്നത് 1979- ല്‍ പുറത്തിറങ്ങിയ കള്ളിയങ്കാട്ട് നീലി എന്ന ചിത്രത്തിലൂടെയാണ്.  പിന്നീട് വിവാഹിതരെ ഇതിലെ, സര്‍വകലാശാല, തലമുറ, ചകോരം, നഗരങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം, അനിയന്‍ ബാവ ചേട്ടന്‍ ബാവ, സുഖമോ ദേവി, ഏപ്രില്‍ 18, ശേഷക്രിയ, പഞ്ചാബി ഹൌസ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വടക്കുംനാഥന്‍, ചതിക്കാത്ത ചന്ദു, ചോക്കളേറ്റ്, പാണ്ടിപ്പട, തൊമ്മനും മക്കളും, സൂപ്പര്‍മാന്‍, ദ കാര്‍, തലമുറ, തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ എഡിറ്ററായിരുന്നു കെ പി ഹരിഹരപുത്രന്‍. അവസാനമായി എഡിറ്റ് ചെയ്ത സിനിമ സോഹന്‍ ലാല്‍ സംവിധാനം ചെയ്ത ദ ഗ്രേയ്റ്റ് ആണ്. സംസ്കാരം രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.

spot_img

Hot Topics

Related Articles

Also Read

22- മത് ധാക്ക ഫിലിംഫെസ്റ്റിവലിലേക്ക് മലയാളത്തിൽ നിന്ന് ‘പൂവ്’

0
അനീഷ് ബാബു അബ്ബാസും ബിനോയ് ജോർജ്ജും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു  പ്രത്യേകത വളരെ കുറച്ചുള്ള അഭിനേതാക്കളാണ്

കൻസെപ്റ്റ് പോസ്റ്ററുമായി ‘ഗോളം’; രഞ്ജിത് സജീവ്, ദിലീഷ് പോത്തൻ പ്രധാന കഥാപാത്രങ്ങൾ

0
രഞ്ജിത് സജീവനെയും ദിലീഷ് പോത്തനെയും പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ  ഗോളം ചിത്രത്തിന്റെ കൻസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി.

അമന്‍ റാഫിയുടെ ‘ബിഹൈന്‍ഡ്’; സോണിയ അഗര്‍വാള്‍ വീണ്ടും മലയാളത്തില്‍

0
പാവക്കുട്ടി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്യുന്ന  ബിഹൈന്‍ഡില്‍ തെന്നിന്ത്യന്‍ താരം സോണി അഗര്‍വാള്‍ പ്രധാന കഥാപാത്രമായി എത്തുന്നു.

55- മത് ഗോവ ചലച്ചിത്രമേളയ്ക്ക് അരങ്ങോരുങ്ങുന്നു; ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്ന് ആടുജീവിതവും ഭ്രമയുഗവും ലെവൽക്രോസും മഞ്ഞുമ്മൽ ബോയ്സും

0
 55- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബർ 20- മുതൽ 28 വരെ അരങ്ങുണരുന്നു.  25 ഫീച്ചർ ചിത്രങ്ങളും 20- നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത്...

പുത്തൻ ട്രയിലറുമായി ‘പെരുമാനി’

0
പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുമാനി’യുടെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസ് ആണ് ട്രയിലർ റിലീസ് ചെയ്തത്.