Thursday, May 1, 2025

എട്ടുവർഷത്തിന് ശേഷം രണ്ടാം വരവിനൊരുങ്ങി ജനകീയ പൊലീസ് ‘ആക്ഷൻ ഹീറോ ബിജു’

പ്രേക്ഷകരെ ഉള്ളംകൈയ്യിലെടുത്ത ഹിറ്റ് ചിത്രം ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു. നിവിൻ പോളി നായകനായി എത്തുന്ന ചിത്രത്തിന്റെ പുതിയ വിശേഷം താരം തന്നെയാണ് പുറത്ത് വിട്ടത്.  എട്ട് വർഷത്തിന് ശേഷം ആണ് സിനിമയുടെ രണ്ടാം ഭാഗം വരുന്നത്.

2016- ഫെബ്രുവരി നാലിനാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ആയത്. ഒരു പൊലീസ് ഉദ്യോഗസ്ഥനെ കേന്ദ്രമാക്കിക്കൊണ്ട് കഥ പറയുന്ന ചിത്രമാണിത്. എബ്രിഡ് ഷൈൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമ്മിക്കുന്നത് നിവിൻ പോളിയും ഷംനാസും ചേർന്നാണ്.

spot_img

Hot Topics

Related Articles

Also Read

‘ഒരു കട്ടിൽ ഒരു മുറി’; ചിത്രത്തിന്റെ ട്രയിലർ പുറത്ത്

0
രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ ട്രയിലർ പുറത്തിറങ്ങി. ഒക്ടോബർ നാലിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഷാനവാസ്...

മെയ് 31 മുതൽ ‘പൊമ്പളൈ ഒരുമൈ’ സൈന പ്ലേയിൽ റിലീസ് ചെയ്യുന്നു

0
വിപിൻ ആറ്റലി സംവിധാനം ചെയ്യുന്ന ചിത്രം ‘പൊമ്പളൈ ഒരുമൈ’ മെയ് 31 മുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മാക്രോo പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും  വിപിൻ ആറ്റ്ലിയും ജിനി കെയും ചേർന്നാണ് നിർവഹിക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സുമതി വളവ്’

0
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം  ‘സുമതി വളവി’ന്റെ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി, വിജയ് സേതുപതി, സുരേഷ് ഗോപി, പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്...

‘വിവേകാനന്ദൻ വൈറലാണ്’ കമൽ ചിത്രം തിയ്യേറ്ററിൽ ജനുവരി 19 ന്

0
സ്വാസിക, മഞ്ജു പിള്ള, സിദ്ധാർഥ് ശിവ, മെറീന മൈക്കിൾ, മാല പാർവതി, പ്രമോദ് വെളിയനാട്, നീന കുറുപ്പ്, സ്മിനു സിജോ, അനുഷ മോഹൻ, ഗ്രേസ് ആൻറണി, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ; മരണകാരണം വിഷവാതകം ശ്വസിച്ച്

0
നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും, കേരള ക്രൈം ഫയൽസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.