Thursday, May 1, 2025

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’ കൊച്ചിയിൽ ചിത്രീകരണത്തിന് തുടക്കമായി

ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഗേറ്റ് സെറ്റ് ബേബി’ യുടെ ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കമായി. വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്കന്ദ സിനിമാസിന്റെയും കിംഗ്സ്മെൻ പ്രൊഡക്ഷസിന്റെയും ബാനറിൽ സാം ജോർജ്ജ്, സുനിൽ ജയിൻ, സജീവ് സോമൻ എന്നിവർ  ചേർന്നാണ് നിർമ്മാണം. ഐ വി എഫ് സ്പെഷ്യലിസ്റ്റായി ഏതുഹന ഡോക്ടർ നേരിടുന്ന വെല്ലുവിളികളും അതിജീവനവുമാണ് സിനിമയുടെ പ്രതിപാദ്യ വിഷയം.

സാമൂഹികപ്രാധാന്യമുള്ള ഈ ചിത്രം കുടുംബ പ്രേക്ഷകർക്കും  സ്വീകാര്യമാകും വിധത്തിലാണ് നിർമ്മിക്കുക. പതിവുരീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുമ്പോൾ ശക്തമായ സ്ത്രീകഥാപാത്രമായി നിഖില വിമലും എത്തുന്നു. വൈവി രാജേഷും അനൂപ് രവീന്ദ്രനും ചേർന്ന് ആണ് രചന നിർവ്വഹിക്കുന്നത്. സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ ആണ് ചിത്രസംയോജനം. ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ, സംഗീതം സാം സി എസ്.

spot_img

Hot Topics

Related Articles

Also Read

ഉര്‍വ്വശിയും ഭാവനയും ഒന്നിക്കുന്ന ചിത്രത്തിന് തിരിതെളിഞ്ഞു

0
ഉര്‍വശിയും ഭാവനയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ കൊച്ചിയില്‍ വെച്ച് നടന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ബ്രോമാൻസ്’

0
യുവഅഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച് അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബ്രോമാൻസി’ന്റെ ടീസർ പുറത്തിറങ്ങി. തോമസ് പി സെബാസ്റ്റ്യൻ, അരുൺ...

മണിച്ചിത്രത്താഴ് റീ റിലീസ് ഓഗസ്റ്റ് 17- ന്

0
പ്രേക്ഷകരെ എക്കാലത്തും ഹറം കൊള്ളിച്ചുകൊണ്ടേയിരിക്കുന്ന ഫാസിൽ സംവിധാനം ചെയ്ത് മോഹൻലാൽ- സുരേഷ് ഗോപി- ശോഭന കൂട്ടുകെട്ടിൽ പിറന്ന മണിച്ചിത്രത്താഴ്  ആഗസ്റ്റ് 17- ന് റീ റിലീസ് ചെയ്യുന്നു. 4 k ഡോൾബി അറ്റ്മോസിലൂടെ...

ശ്രീനാഥ് ഭാസി നായകൻ; ‘പൊങ്കാല’യുടെ ചിത്രീകരണം പുരോഗമിക്കുന്നു

0
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചിത്രം പൊങ്കാലയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. യാമി സോനയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നത്. ഒരു ആക്ഷൻ ചിത്രം കൂടിയാണ്...

‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
നാദിർഷ സംവിധാനം ഏറ്റവും പുതിയ ചിത്രം  ‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ് നായകനായി എത്തുന്നത്.