Sunday, September 6, 2026

‘ഇലവീഴാപൂഞ്ചിറ’യ്ക്ക് ശേഷം ഷാഹി കബീർ ചിത്രം ‘റോന്ത്’ തിയ്യേറ്ററുകളിലേക്ക്

ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം റോന്ത് ജൂൺ 13- നു പ്രദർശനത്തിന് എത്തും. ഇലവീഴാപൂഞ്ചിറ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോന്ത്. സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത് ഇ വി എം, ജോജോ ജോസ് എന്നിവരാണു നിർമ്മാണം. അമൃത പാണ്ഡേ ആണ് സഹാനിർമ്മാതാവ്, പോലീസ് ഉദ്യോഗസ്ഥരുടെ കഥപറയുന്ന റോന്ത് ഒരു ത്രില്ലർ ചിത്രമാണ്. യോഹന്നാൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി ദിലീഷ് പോത്തനും ദിൻ നാഥ് എന്ന പോലീസ് ഡ്രൈവറായി റോഷൻ മാത്യുവും എത്തുന്നു. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് റോന്ത്. കണ്ണൂർ ജില്ലയിലെ ഇരിട്ടിയാണ് പ്രധാന ലൊക്കേഷൻ. ജോസഫ്, ഇലവീഴാപൂഞ്ചിറ എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നല്കിയ മനേഷ് മാധവൻ ആണ് ഇതും ഒരുക്കുന്നത്. ശുദ്ധി കോപ്പ, നന്ദനുണ്ണി, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, ലക്ഷ്മി മേനോൻ, ബേബി നന്ദൂട്ടി, എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. സംഗീതം അനിൽ ജോൺസൺ, ഗാനരചന അൻവർ അലി, എഡിറ്റിങ് പ്രവീൺ മംഗലത്ത്

spot_img

Hot Topics

Related Articles

Also Read

ഓണത്തിന് റിലീസിനൊരുങ്ങി ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’

0
പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൌഘട്ട് സംവിധാനം ചെയ്യുന്ന ചിത്രം ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ ഓണത്തിന് റിലീസിന് ഒരുങ്ങുന്നു. ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്....

ടിനി ടോമും നന്ദുവും അൻസിബയും പ്രധാന വേഷത്തിൽ; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘പൊലീസ് ഡേ’

0
നവാഗതനായ സന്തോഷ് പാലോട് സംവിധാനം ചെയ്ത് ടിനി ടോമും നന്ദുവും അൻസിബയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘പൊലീസ് ഡേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ആഗസ്ത് രണ്ടിന് തിയ്യേറ്ററിലേക്ക് ‘ചിത്തിനി’ എത്തുന്നു

0
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രംചിത്തിനി ആഗസ്ത് രണ്ടിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. . ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്

സിനിമ- നാടക നടന്‍ വര്‍ഗീസ് കാട്ടിപ്പറമ്പന്‍ അന്തരിച്ചു

0
1971- ല്‍ പുറത്തിറങ്ങിയ ‘അനാഥശില്പങ്ങള്‍’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ നായകനായി എത്തി. സരസ്വതിയായിരുന്നു ഈ ചിത്രത്തിലെ നായിക.

ഒമർ ലുലു ചിത്രം ‘ബാഡ് ബോയ്സ്’; റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം പ്രധാനകഥാപാത്രങ്ങൾ

0
അബാം മൂവീസിന്റെ ബാനറിൽ ഷീലു അബ്രഹാം നിർമ്മിച്ച് ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ബാഡ് ബോയ്സിൽ റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു