ആർ. ഡി. എക്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയരായ ജോഡികൾ ഷെയ്ൻ നിഗവും മഹിമാ നമ്പ്യാരും ഒന്നിക്കുന്ന പുതിയ ചിത്രം ലിറ്റിൽ ഹെർട്സിന്റെ ഷൂട്ടിംഗ് കട്ടപ്പനയിലും പരിസര പ്രദേശത്തുമായി പുരോഗമിക്കുന്നു. സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവരാണ്. ഇടുക്കി കാർഷിക മേഖലയാണ് കഥാപാശ്ചാത്തലം. രണ്ട് കുടുംബങ്ങളുടെയും പ്രണയത്തിന്റെയും ചിത്രമാണിത്. തോട്ടം സൂപ്പർവൈസറായ സിബി എന്ന കഥാപാത്രമായാണ് ഷെയ്ൻ നിഗം എത്തുന്നത്. വിദേശത്ത് പഠിക്കുന്ന ശോശ എന്ന കഥാപാത്രമായി മഹിമയും എത്തുന്നു. രഞ്ജി പണിക്കർ, മാലാ പാർവതി,ബാബുരാജ്, ജാഫർ ഇടുക്കി, രമ്യ സുവി, തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം കൈലാസ്, ഛായാഗ്രഹണം ലൂക്ക് ജോസ്, എഡിറ്റിങ് നൌഫൽ, തിരക്കഥ രാജേഷ് പിന്നാട.
‘ആർ. ഡി. എക്സ് ജോഡികൾ’ ഷെയ്നും മഹിമാ നമ്പ്യാരും ഇനി ‘ലിറ്റിൽ ഹേർട്സി’ൽ; ഷൂട്ടിംഗ് പുരോഗമിക്കുന്നു
Also Read
ഒറ്റ: റിലീസ് തീയതി പ്രഖ്യാപിച്ചു
ആസിഫ് അലിയെ നായകനാക്കി ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒറ്റയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും
പ്രേക്ഷകരെ ത്രില്ലടിപ്പിക്കുവാൻ ഇനി ‘ആടുജീവിതം’ തിയ്യേറ്ററുകളിലേക്ക്
ബ്ലെസ്സി- പൃഥ്വിരാജ്- കൂട്ടുകെട്ടിൽ ബെന്യാമിന്റെ പ്രശസ്ത നോവൽ ആടുജീവിതം ഇനി . 2024- ഏപ്രിൽ 10 ന് തിയ്യേറ്ററുകളിലേക്ക്. മലയാളത്തിന് പുറമെ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും സിനിമ എത്തും
പ്രശസ്ത വയലിനിസ്റ്റ് ബി. ശശികുമാർ അന്തരിച്ചു
കേന്ദ്ര- സംഗീത- നാടക- അക്കാദമി പുരസ്കാരവും കേരള- നാടക അക്കാദമി ഫെല്ലൊഷിപ്പും നേടി.
പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല, മഹേഷ് നാരായണന്‍
‘ഇതുവരെ ചെയ്തതില്‍ നിന്നു കുറച്ചൊന്നു മാറി ചെയ്ത സിനിമയാണ് അറിയിപ്പ്. ആ സിനിമ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം ഉണ്ട്. പലരാജ്യാന്തര മേളകളിലും തെരഞ്ഞെടുത്ത സിനിമയാണ്, പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല. സിനിമയില്‍ പങ്കാളികളായ എല്ലാവരോടും നന്ദി പറയുന്നു’.
പ്രൊമോയും പ്രൊമോ ഷൂട്ടുമില്ലാതെ എമ്പുരാന്‍ ചിത്രീകരണം ആരംഭിക്കും; പൃഥ്വിരാജ്
എമ്പുരാന് പ്രമോയോ പ്രൊമോ ഷൂട്ടോ ഉണ്ടാകില്ല. ഈ മാസം തന്നെ എപ്പോഴെങ്കിലും ഷൂട്ടിങ്ങ് തീയതിയും പ്രൊജെക്ടിന്‍റെ വിശദാംശങ്ങളും ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നതാണ്.” പൃഥ്വി രാജ് ഫേസ് ബുക്കില്‍ കുറിച്ചു.







