വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ‘സുമതി വളവ്’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രയിലർ പുറത്ത്. ആഗസ്ത് ഒന്നിനാണ് സിനിമ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിലെ ആദ്യഗാനവും നേരത്തെ പുറത്തിറങ്ങിയിരുന്നു. കല്ലേലിക്കാവ് എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രമാണ് സുമതി വളവ്.
അർജുൻ അശോകൻ, ശ്രാവൺ മുകേഷ്, അഭിലാഷ് പിള്ള, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രീജിത്ത് രവി, സുമേഷ് ചന്ദ്രൻ, ഗോപിക അനിൽ, സിജ റോസ്, സ്മിനു സിജോ, ജെസ്നിയ ജയദീപ്, ശിവ അജയൻ, മാളവിക മനോജ്, ഗീതി സംഗീത, ചെമ്പിൽ അശോകൻ, ബോബി കുര്യൻ, ശ്രീപത് യാൻ, മനോജ് കെ യു, ജൂഹി ജയകുമാര്, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റ രചന നിർവഹിച്ചിരിക്കുന്നത്.
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ, വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് എന്നിവരാണു നിർമ്മാണം. സംഗീതം രഞ്ജിൻ രാജ്, ഛായാഗ്രഹണം ശങ്കർ പി വി, എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി.







