Saturday, March 7, 2026

അർജുൻ അശോകൻ പ്രധാനകഥാപാത്രം; ‘അൻപോട് കണ്മണി’യുടെ ടീസർ പുറത്ത് വിട്ടു

അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വെച്ചാണ് ടീസർ പ്രകാശനം ചെയ്തത്. ക്രിയേറ്റീവ് ഫിക്ഷന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്.

അനീഷ് കൊടുവള്ളിയുടേതാണ് രചന. മാല പാർവതി, അൽത്താഫ്  സലീം, നവാസ് വള്ളിക്കുന്ന്, ഭഗത് മാനുവൽ, മൃദുൽ നായർ, ഉണ്ണി രാജ, ജോണി ആൻറണി എന്നിവർ മറ്റ് കഥാപാത്രങ്ങളായും എത്തുന്നു. ഛായാഗ്രഹണം സരീൻ രവീന്ദ്രൻ, എഡിറ്റിങ് സുനിൽ എസ്. പിള്ള, വരികൾ മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി. നവംബറിൽ ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. 

spot_img

Hot Topics

Related Articles

Also Read

നെയ്ത്തുകാരുടെ ജീവിതകഥയുമായി ‘ഊടും പാവും‘

0
സീ ഫോർ സിനിമാസിന്റെ ബാനറിൽ ശ്രീകാന്ത് എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഊടും പാവും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ബാലരാമപുരം എന്ന കൈത്തറി നെയ്ത്ത് കേന്ദ്രത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.

250- മത്തെ ചിത്രത്തിൽ ‘ഒറ്റക്കൊമ്പനാ’യി സുരേഷ് ഗോപി; ഷൂട്ടിങ് ഉടൻ ആരംഭിക്കും

0
സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുറച്ച് സുരേഷ് ഗോപി. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി.

സിനിമാറ്റിക്കിലേക്കൊരു വൈലോപ്പിള്ളിക്കവിത- ‘കൃഷ്ണാഷ്ടമി’ വെള്ളിത്തിരയിലേക്ക്

0
മലയാളത്തിന്റെ പ്രിയങ്കരനായ കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘കൃഷ്ണാഷ്ടമി’ എന്ന കവിതയെ മുൻനിർത്തിക്കൊണ്ട് ഡോ: അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കൃഷ്ണാഷ്ടമി: the book of dry leaves’ഫസ്റ്റ് ലുക്ക്...

ഫസ്റ്റ് ലുക് പോസ്റ്ററുമായി പത്മരാജന്‍റെ കഥയില്‍ നിന്നും ‘പ്രാവ്’; സെപ്റ്റംബര്‍ 15- നു  തിയ്യേറ്ററിലേക്ക്

0
പത്മരാജന്‍റെ കഥയെ മുന്‍നിര്‍ത്തി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിച്ച ‘പ്രാവി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

റൊമാന്‍റിക് കോമഡി ഡ്രാമയുമായി ‘ജേര്‍ണി ഓഫ് ലവ് 18+’ ഇനി സോണി ലിവില്‍

0
അരുണ്‍ ഡി ജോസ് സംവിധാനം നിര്‍വഹിച്ച ഈ ചിത്രം സെപ്തംബര്‍ 15- മുതലാണ് സോണില്‍ ലിവില്‍ എക്സ്ക്ലുസിവായി സ്ട്രീം ചെയ്യുക.