Friday, May 2, 2025

അമന്‍ റാഫിയുടെ ‘ബിഹൈന്‍ഡ്’; സോണിയ അഗര്‍വാള്‍ വീണ്ടും മലയാളത്തില്‍

പാവക്കുട്ടി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്യുന്ന  ബിഹൈന്‍ഡില്‍ തെന്നിന്ത്യന്‍ താരം സോണി അഗര്‍വാള്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ഒരു പതിറ്റാണ്ടിന് ശേഷം സോണിയ അഗര്‍വാള്‍ മലയാളത്തില്‍ അഭിനയിക്കാനെത്തുന്ന ചിത്രമാണ് ബിഹൈന്‍ഡ്. ജിനു ഇ തോമസ്, മെറീന മൈക്കിള്‍, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, നോബി മര്‍ക്കോസ്, സിനോജ് വര്‍ഗീസ്, അമന്‍ റാഫി, വി കെ ബൈജു, ജെന്‍സന്‍ ആലപ്പാട്ട്, അമ്പിളി സുനില്‍, ശിവദാസന്‍ മാറമ്പിള്ളി, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഷിജ ജിനു ആണ് ചിത്രത്തിന്‍റെ തിരക്കഥയും നിര്‍വഹിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടിരിക്കുകയാണ്. ഒരു ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ബിഹൈന്‍ഡ്. ഛായാഗ്രഹണം സന്ദീപ് ശങ്കര്‍ദാസും ടി ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. സംഗീതം: മുരളി അപ്പാടത്ത്, സണ്ണി മാധവ്, ആരിഫ് അന്‍സാര്‍. എഡിറ്റര്‍: വൈശാഖ് രാജന്‍.

spot_img

Hot Topics

Related Articles

Also Read

കൊടിയ യാതനയുടെ തീവ്രത പറയും നജീബായി പൃഥ്വിരാജ്; ‘ആടുജീവിത’ത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

0
ലോകസിനിമയെമ്പടും സിനിമ തരംഗം സൃഷ്ടിക്കുമെന്നതിന് തെളിവാണ് പൃഥ്വിരാജിന്റെ ഗംഭീര മേക്കോവറിൽ പുറത്ത് വരുന്ന ഓരോ പോസ്റ്ററുകളും. ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും  കരിയറിലെ ഏറ്റവും മികച്ച ചിത്രമായേക്കും ആടുജീവിതം.

സണ്ണി വെയ്നും സൈജു കുറുപ്പും പ്രധാനവേഷത്തിൽ; ചിത്രത്തിന്റെ പോസ്റ്റർ റിലീസായി

0
സണ്ണി വെയ്ൻ, സൈജു കുറുപ്പ് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ‘റിട്ടൺ ആൻഡ് ഡയറക്ട്ഡ് ബൈ ഗോഡ്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസായി. മെയ്- 16 നു ചിത്രം  തിയ്യേറ്ററുകളിലേക്ക്...

പിറന്നാള്‍ ദിനത്തില്‍ ‘ഗരുഡന്‍’ പറന്നിറങ്ങി; ആഘോഷിച്ച് ബിജുമേനോനും അണിയറപ്രവര്‍ത്തകരും

0
ബിജുമേനോന്‍റെ പിറന്നാള്‍ ദിനത്തിനോടനുബന്ധിച്ച് പുതിയ ചിത്രം ’ഗരുഡ’ന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി. ബിജുമേനോന്‍റെ ഫോട്ടോയാണ് ചിത്രത്തില്‍ ഉള്ളത്. സുരേഷ് ഗോപിയും ബിജുമേനോനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഗരുഡന്‍.

ഏഴാമത് മലയാള പുരസ്കാരം; മമ്മൂട്ടി മികച്ച നടന്‍, നടി ഉര്‍വശി

0
ഏഴാമത് മലയാള പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഉര്‍വശിയെയും തിരഞ്ഞെടുത്തു.

തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തിയ ‘എമ്പുരാൻ’ ഇനി ഒ ടി ടി യിലേക്ക്

0
ബ്രഹ്മാണ്ഡ മലയാള ചിത്രമായ എമ്പുരാൻ ഇനി പ്രേക്ഷകരെ  ആവേശത്തിലാഴ്ത്താൻ ഒ ടി ടി യിലേക്ക്. ഏപ്രിൽ 4  നു ജിയോ ഹോട്സ്റ്റാറിൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. വമ്പൻ വിവാദങ്ങൾക്കിടയിലും തിയ്യേറ്റർ നിറഞ്ഞോടിയ ചിത്രമാണ്...