Friday, May 2, 2025

അഭിനയവൈഭവം സൂരാജിലൂടെ

ശ്രദ്ധേയമല്ലാത്ത കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ അനുനിമിഷം പ്രേക്ഷകരുടെ മുന്നിലൂടെ മിന്നിമറയുന്ന അഭിനേതാവായിരുന്നു മലയാളികള്‍ക്ക് ഇന്ന് പ്രിയങ്കരനായ സുരാജ് വെഞ്ഞാറമ്മൂട്. ഹാസ്യകഥാപാത്രങ്ങളിലൂടെ അദ്ദേഹം സിനിമാസ്വാദകരെ രസിപ്പിച്ചു. പതിയെപ്പതിയെ ഹാസ്യകഥാപാത്രങ്ങളില്‍ നിന്നും മികച്ച സ്വഭാവനടനിലേക്കുള്ള അഭിനയകലയുടെ കലാകാരന്‍റെ മൊഴിമാറ്റത്തെ പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഹാസ്യകഥാപാത്രങ്ങളിലൂടെ നര്‍മപ്രധാനമായ സംഭാഷണങ്ങള്‍ കൊണ്ട് മാത്രം സിനിമയില്‍ നിറഞ്ഞു നിന്ന സുരാജ് സീരിയസ് കഥാപാത്രങ്ങളെ ചെയ്തു തുടങ്ങിയതോട് കൂടി അദ്ദേഹത്തിന് ജീവിതത്തില്‍ ശുക്രദശ വന്നു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല അദ്ദേഹത്തിന്. ആക്ഷന്‍ ഹീറോ ബിജുവും തൊണ്ടിമുതലും ദൃക്സാക്ഷിയും ഗ്രേയ്റ്റ് ഇന്ത്യന്‍ കിച്ചണും കുട്ടന്‍പിള്ളയുടെ ശിവരാത്രിയും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനും ഉദാഹരണങ്ങള്‍.

കുട്ടിക്കാലത്തെ മിമിക്രിയില്‍ ആകൃഷ്ടനായിരുന്ന സുരാജിനെ മലയാളികള്‍ക്ക് പരിചിതമാകുന്നത് കൈരളി അവതരിപ്പിച്ചിരുന്ന കോമഡി പരിപാടിയായ ‘ജഗപൊക’യാണ്. തിരുവനന്തപുരം ഭാഷയെ വളരെ മികച്ചരീതിയില്‍ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുവാന്‍ സുരാജിന് കഴിഞ്ഞിരുന്നു. ‘ചട്ടമ്പിനാട്‘ എന്ന ചിത്രത്തിലെ ദാമു എന്ന കഥാപാത്രം നല്കിയ നര്‍മ രസം ഇന്നും ചിരിക്കാനുള്ള വക നല്‍കുന്നു. ദാമു ഇന്നും മലയാളികള്‍ക്കിടയില്‍ നിരവധി മീമുകളിലൂടെയും ട്രോളുകളിലൂടെയും നിറഞ്ഞു നിന്ന് ചിരിപ്പിക്കുന്നുണ്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ തന്‍റെ അഭിനയ പ്രതിഭ പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ സുരാജിന് കഴിഞ്ഞിട്ടുണ്ട്.

കൊമേഡിയന്‍ കഥാപാത്രങ്ങളില്‍ വെച്ചു പ്രേക്ഷകരെ കൂടുതല്‍ ചിരിപ്പിച്ചത് 2005 ല്‍ പുറത്തിറങ്ങിയ ‘രാജമാണിക്യം‘ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയായിരുന്നു. ഒരു പക്ഷേ തിരുവനന്തപുരം ഭാഷ കൂടുതല്‍ ജനപ്രിയമായി കേരളത്തിലുടനീളം അറിയാന്‍ തുടങ്ങിയതും ഈ കഥാപാത്രത്തിലൂടെയും സിനിമയിലൂടെയുമായിരിക്കാം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിരവധി ഹാസ്യകഥാപാത്രങ്ങള്‍ സുരാജിനെ തേടിയെത്തുകയും ചെയ്തു. ‘തസ്ക്കര ലഹള‘ എന്ന ചിത്രത്തിലൂടെയായിരുന്നു സുരാജ് നായകനടനായി ഉയര്‍ന്നു വരാന്‍ തുടങ്ങിയത്. പിന്നീട് 2009 ലും 2010 ലും 2014 ലും തുടര്‍ച്ചയായി കേരളസംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരവും ‘പേരറിയാത്തവര്‍‘ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള  ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.

സുരാജിലെ അഭിനയ പ്രതിഭയ ഉണര്‍ത്തിയെടുത്ത നിരവധി സിനിമകള്‍ പിന്നീട് മലയാള സിനിമയിലുണ്ടായി. തൊണ്ടി മുതലും ദൃക്സാക്ഷിയും വികൃതിയും തെ ഗ്രേയ്റ്റ് ഇന്ത്യന്‍ കിച്ചണും ഫൈനല്‍സും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനും ഡ്രൈവിങ് ലൈസന്‍സും നല്കിയ മികച്ച കഥാപാത്രങ്ങള്‍ സുരാജിന്‍റെ കരിയറിനെ മാറ്റിമറിച്ചു. 2019 ല്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലൂടെയും വികൃതിയിലൂടെയും മികച്ച അഭിനയത്തിനുള്ള കേരള സര്‍ക്കാരിന്‍റെ പുരസ്കാരവും തേടിയെത്തി. കഥാപാത്രങ്ങളുടെ വികാരങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ട് അവതരിപ്പിക്കുവാന്‍ സുരാജിന് കഴിഞ്ഞതാണ് വിജയിച്ച കഥാപാത്രങ്ങളുടെയും സിനിമയുടെയും വിജയം. ഹൃദയ സ്പര്‍ശിയായ അഭിനയം കൊണ്ട് കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സ്വന്തമായി നല്കുവാന്‍ സുരാജിന് കഴിഞ്ഞിട്ടുണ്ട്. സേതുരാമയ്യര്‍ സി ബി ഐ ലെ ബ്രോക്കറും അച്ചുവിന്‍റെ അമ്മയിലെ കണ്ടക്ടറും ക്ലാസ്മേറ്റേഴ്സിലെ ഔസേപ്പും രസതന്ത്രത്തിലെ സുരേഷും കങ്കാരുവിലെ  ബേബിച്ചനും കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ പപ്പന്‍ കുടമാളൂരും അറബിക്കഥയിലെ ജയിംസും മുല്ലയിലെ ബിജുമോനും വെറുതെ ഒരു ഭാര്യയിലെ കബീറും ലോലിപോപ്പിലെ ജബ്ബാരും പരുന്തിലെ പൂജപ്പുര മഹേന്ദ്രനും അനുഗ്രഹീതന്‍ ആന്‍റണിയിലെ ആന്‍റപ്പനും കാണെക്കാണെയിലെ പോള്‍ മത്തായിയും സുരാജ് എന്ന അഭിനേതാവിന്‍റെ കൈകളില്‍ ഭദ്രമായി കിടന്ന കഥാപാത്രങ്ങളായിരുന്നു.

ശ്രദ്ധേയമായ സിനിമകള്‍ കഥാപാത്രങ്ങള്‍ അഭിനയവൈഭവം. മലയാള സിനിമയും പുതിയ രീതികളും ഒത്തിരി വളര്‍ന്ന് കഴിഞ്ഞിരിക്കുന്നു. മികച്ച കഥപറയുന്ന സാമൂഹിക വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ആശയ സമ്പുഷ്ടമായ സിനിമകള്‍  നവാഗതരുടെ കൈകളിലും ഭദ്രമാണ്. അവര്‍ സുരാജിനെപ്പോലെയുള്ള ഇന്ദ്രശിനെപ്പോലെയുള്ള സലീം കുമാറിനെപ്പോലെയുള്ള കൊമേഡിയന്‍ കഥാപാത്രങ്ങളെക്കൊണ്ട് നായകവേഷം ചെയ്യിക്കുന്നു. സിനിമയില്‍ പരീക്ഷണത്തിന് മുതിരാന്‍ ഭയക്കുന്ന ഇടങ്ങളില്‍ നിന്നും കാലം കുറെ മുന്നോട്ട് പോയിരിക്കുന്നു.  ഇനിയും മലയാള സിനിമയും പ്രേക്ഷകരും സുരാജ് വെഞ്ഞാറമ്മൂടിന്‍റെ സിനിമകള്‍ക്കും കഥാപാത്രങ്ങള്‍ക്കുമുള കാത്തിരിപ്പിലാണ്.

spot_img

Hot Topics

Related Articles

Also Read

ഓപ്പോളി’ലെ വ്യക്തിയും സമൂഹവും

0
മലയാള സിനിമ അതിന്‍റെ കലാമൂല്യതയോടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഒട്ടനവധി മികച്ച സിനിമകൾ ഉണ്ടായിട്ടുണ്ട്. നോവലുകളെയും ചെറുകഥകളെയും ചരിത്ര സംഭവങ്ങളേയും ആസ്പദമാക്കി നിർമ്മിക്കപ്പെട്ട സിനിമകളായിരുന്നു മിക്കതും. ജീർണ്ണിച്ചു പോയ കാലഘട്ടത്തിലെ സമൂഹം, അരക്ഷിതാവസ്ഥ...

‘നീലക്കുയി’ലിലൂടെ ശ്രദ്ധേയ; ചലച്ചിത്ര പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു

0
പി. ഭാസ്കരൻ എഴുതി കെ. രാഘവൻ മാഷ് ഈണം പകർന്ന് 1954- ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലെ ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു.  84- വയസ്സായിരുന്നു. വ്യാഴായ്ച രാവിലെ ചെന്നൈ കൊട്ടിവാക്കത്തെ...

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ആലപ്പുഴ ജിംഖാന’

0
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നസ്ലിൻ, സന്ദീപ്,  ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവർആണ് പ്രധാനകഥാപാത്രങ്ങളായി...

‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു

0
അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ്ഡ് മാസ്സ് എന്‍റര്‍ടെയ്നര്‍ ചിത്രം ‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക്.

സിനിമയിലെ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹത്തിന്റെ പോസ്റ്ററുമായി ‘മഞ്ഞുമ്മൽ ബോയ്സ്’

0
ഞ്ഞുമ്മൽ ബോയ്സ് അത്തരമൊരു സിനിമയാണ്. പോസ്റ്ററിൽ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചിത്രമാണുള്ളത്. ചുവപ്പ്  നിറത്തിലെ ക്വാളിസാണ് പോസ്റ്ററിൽ.