Saturday, March 7, 2026

അനൌൺസ്മെന്റ് പോസ്റ്ററുമായി ഫാന്റസി ഹൊറർ ചിത്രം ‘ഗു’; മെയ് 17-ന് റിലീസ്

സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ അനൌൺസ്മെന്റ് പോസ്റ്റർ റിലീസായി. മെയ് പതിനേഴിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഗുളികൻ തെയ്യത്തിന്റെ പ്രമേയവുമായാണ് ഗു എത്തുന്നത്. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗു. മാളികപ്പുറത്തിന് ശേഷം ദേവാനന്ദയും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറര്‍ ഫാന്‍റസി ചിത്രമാണ് ഇത്. മണിയന്‍ പിള്ള രാജൂ  പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്‍റെ നിര്‍മാണം. നവാഗതനായ മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിരവധി  പുതുമുഖങ്ങളും കുട്ടികളും അഭിനയിക്കുന്നുണ്ട്.

അവധിക്കാലം ആഘോഷിക്കുവാനായി മലബാറിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ തറവാട്ടിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം എത്തുന്ന മിന്ന എന്ന കുട്ടിയുടെയും അവളുടെ കൂട്ടുകാരുടെയും അവര്‍ നേരിടുന്ന പേടിപ്പെടുത്തുന്ന അനുഭവങ്ങളുമാണ് ചിത്രത്തില്‍. മിന്നയായി ദേവനന്ദയും അച്ഛനായി സൈജു കുറുപ്പും അമ്മയായി അശ്വതി മനോഹരനും എത്തുന്നു. മനു രാധാകൃഷ്ണന്‍ ആദ്യ സ്വതന്ത്ര്യ സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ് ഗു. മണിയന്‍ പിള്ള രാജ്, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണന്‍, ലയാ സിംസണ്‍, നിരഞ്ജ് മണിയന്‍ പിള്ള രാജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പട്ടാമ്പിയിലും പരിസരപ്രദേശത്തുമായി ചിത്രത്തിന്റ ഷൂട്ടിങ് നടന്നു. സംഗീതം ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം ചന്ദ്രകാന്ത് മാധവൻ, എഡിറ്റിങ് വിനയൻ എം ജ.

spot_img

Hot Topics

Related Articles

Also Read

സണ്ണി വെയ്നും സൈജു കുറുപ്പും പ്രധാനവേഷത്തിൽ; ചിത്രത്തിന്റെ റിലീസ് ഉടൻ

0
സണ്ണി വെയ്ൻ, സൈജു കുറുപ്പ് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ‘റിട്ടൺ ആൻഡ് ഡയറക്ട്ഡ് ബൈ ഗോഡ്’ ഉടൻ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. നവാഗതനായ ഫെബി ജോർജ്ജ് സവിധാനം ചെയ്യുന്ന ഈ ചിത്രം...

ആവേശത്തിലാഴ്ത്തുന്ന ട്രയിലറുമായി ‘സുമതി വളവ്’

0
വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ‘സുമതി വളവ്’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രയിലർ പുറത്ത്. ആഗസ്ത് ഒന്നിനാണ്  സിനിമ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിലെ ആദ്യഗാനവും നേരത്തെ  പുറത്തിറങ്ങിയിരുന്നു. കല്ലേലിക്കാവ് എന്ന...

നാടക- സിനിമാ ഗായിക മച്ചാട്ട്  വാസന്തി ഓർമ്മയായി

0
ആദ്യകാല നാടക- ചലച്ചിത്ര ഗായിക മച്ചാട്ട്  വാസന്തി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. വർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 81- വയസ്സായിരുന്നു. ‘പച്ചപ്പനം തത്തേ..’ എന്ന പാട്ടിലൂടെ 13 വയസ്സിൽ...

ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ’യിലെ അവാർഡ് പട്ടികയിൽ ഇടം നേടി ‘പെരിയോനെ’

0
എ. ആർ റഹ്മാൻ മലയാളത്തിൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കുന്ന സംഗീത സംവിധായകനാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതത്തിലെ കഥയുടെ ആത്മാവിനെ അപ്പാടെ ആവാഹിച്ച് കൊണ്ട് ഹിറ്റായൊരു ഗാനമുണ്ട്; ആളുകൾ നെഞ്ചിലേറ്റിയ...

ദുരൂഹത നിറഞ്ഞ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘വടക്കൻ’

0
ദുരൂഹത നിറഞ്ഞ സൂപ്പർ നാച്ചുറൽ ചിത്രം ‘വടക്കൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സജീദ് എ. യുടേതാണ് കഥയും സംവിധാനവും. ചിത്രത്തിൽ ശ്രുതി മേനോനും പ്രധാനകഥാപാത്രമായി എത്തുന്നു. മാർച്ച് 7 നു ചിത്രം...