Saturday, March 7, 2026

അഗ്നിയിൽ വിലയം പ്രാപിച്ച് ഭാവഗായകൻ; പാടിയ പാട്ടുകളെന്നും നെഞ്ചിലേറ്റും വരുംകാലവും

മലയാളികൾക്കിടയിൽ പാട്ടിന്റെ നിത്യവസന്തം തീർത്ത ഭാവഗായകനു ഒടുവിൽ പാലിയം ശ്മാശാനത്തിൽ അന്ത്യവിശ്രമം. പാട്ടിൽ ആർദ്രഭാവത്തിന്റെ തേനും വയമ്പും തീർത്ത പി. ജയചന്ദ്രൻ എന്ന അനശ്വര ഗായകൻ ഇനി ഓർമ്മ. തറവാട് വീടായ ചേന്ദമംഗലം പാലിയം നാലുകെട്ടിന് മുന്നിലെ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അഞ്ചുമക്കളിൽ മൂന്നാമനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1944- ൽ പാലിയത്ത് ജനനം. അച്ഛൻ എറണാകുളം രവിപുരത്ത് ഭദ്രാലയത്തിൽ രവിവർമ്മ കൊച്ചനിയൻ തമ്പുരാൻ, അമ്മ പാലിയത്ത് സുഭദ്രക്കുഞ്ഞമ്മ. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗം, ലളിതഗാനം എന്നിവയിൽ സമ്മാനം കരസ്ഥമാക്കി.

“മുല്ലപ്പൂ മാലയുമായ്” എന്ന ഗാനത്തിലൂടെ ചലച്ചിത്രമേഖലയിലേക്ക് ആദ്യ ചുവട് വയ്പ്. എന്നാൽ കളിത്തോഴൻ എന്ന ചിത്രത്തിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന പാട്ടിലൂടെ ആണ് പി. ജയചന്ദ്രൻ എന്ന ഗായകനെ പ്രേക്ഷകർ നെഞ്ചോട് ചേർത്തത്. പുതിയാകാലത്തെ ‘പൊടിമീശ മുളയ്ക്കണ പ്രായം’ എന്ന പാട്ടിലൂടെ പി’ ജയചന്ദ്രൻ തന്റെ എണ്പതുകളിലും പുതുതലമുറയ്ക്കിടയിൽ ജനപ്രിയനായി. 2021- ലെ സമഗ്രസംഭാവനയ്ക്കുള്ള  ജെ സി ദാനിയേൽ അവാർഡ്, മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം, അഞ്ചുതവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, നാലു തവണ തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം, സ്വരലയ കൈരളി യേശുദാസ് പുരസ്കാരം, എന്നിവ ലഭിച്ചിട്ടുണ്ട്. ഒരുവർഷത്തോളമായി അർബുദരോഗ ബാധിതനായിരുന്ന ഇദ്ദേഹം രോഗം മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ മരണം സംഭവിക്കുകയായിരുന്നു.

spot_img

Hot Topics

Related Articles

Also Read

ചലച്ചിത്രതാരം കനകലത അന്തരിച്ചു

0
മലയാള സിനിമ- സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. പാർക്കിൻസൺ അസുഖവും മറവി രോഗവും  മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസ്’ തിയ്യേറ്ററിലേക്ക്

0
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്- നിധികാക്കും ഭൂതം’ തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തുന്നു. ഡിസംബർ 25- ന്46 വർഷത്തെ അഭിനയജീവിതത്തിലാദ്യമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  ചിത്രം ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലേക്ക് എത്തും....

‘രാമലീല’ക്ക് ശേഷം ‘ബാന്ദ്ര’യില്‍  ഒന്നിച്ച് ദിലീപും അരുണ്‍ ഗോപിയും; തമന്ന നായിക, ടീസര്‍ പുറത്ത്

0
ദിലീപും തമന്നയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ബാന്ദ്രയുടെ ടീസര്‍ പുറത്തിറങ്ങി. രാമലീലക്ക് ശേഷം സംവിധായകന്‍ അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര

ഷാജി കൈലാസ്- ജോജു ജോർജ്ജ് ചിത്രം ‘വരവ്’ പോസ്റ്റർ പുറത്ത്

0
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വരവി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോർജ്ജിന്റെ...

ജിയോ ബേബിയും ഷെല്ലിയും പ്രധാനകഥാപാത്രങ്ങൾ; ‘സ്വകാര്യ സംഭവബഹുലം’ മോഷൻ പോസ്റ്റർ പുറത്ത്

0
എൻ ടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രത്തിന്റെ സംവിധായകൻ നസീർ ഖമാറുദ്ദീൻ നിർമ്മിക്കുന്ന ചിത്രം ‘സ്വകാര്യ സംഭവബഹുലം’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.