Sunday, September 6, 2026

‘ആദ്യമായി എനിക്കു സിനിമയില്‍ അവസരം തന്നത്  സിദ്ദിഖ്’- ഹരിശ്രീ അശോകന്‍

‘എന്‍റെ ആദ്യ സിനിമയായ ‘പ്രിയപ്പെട്ട പപ്പന്‍’ എഴുതിയത് സിദ്ദിഖ്- ലാലാണ്, ആദ്യമായി എനിക്കു സിനിമയില്‍ അവസരം തന്നതും സിദ്ദിഖ്’. അന്തരിച്ച സംവിധായകന്‍ സിദ്ദിഖിനെ അനുസ്മരിച്ചു കൊണ്ട് ഹരിശ്രീ അശോകന്‍. ജീവിതാവസാനം വരെ കുടുംബകാര്യങ്ങളും വ്യക്തി ദുഖങ്ങളും തമ്മില്‍ പങ്കുവയ്ക്കുമായിരുന്നു. ഹരിശ്രീ അശോകന്‍ പറഞ്ഞു.

മിമിക്രി എന്ന കലാരൂപത്തിലെ എന്‍റെ  റോള്‍ മോഡലുകളായിരുന്നു സിദ്ദിഖും ലാലും. മിമിക്രിയിലെ അവരുടെ അച്ചടക്കം എനിക്ക് മാതൃകയായിരുന്നു. അതിനുശേഷം അവരോടൊപ്പം സ്റ്റേജ് ചെയ്യാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായാണ് കരുതുന്നത്. സ്റ്റേജില്‍ ഒരു ആര്‍ട്ടിസ്റ്റ് അഭിനയിക്കുമ്പോള്‍ പിന്നില്‍നിന്ന് സിദ്ദിഖും അഭിനയിക്കും. അഭിനയകാര്യത്തില്‍ വലിയ ടെന്‍ഷനുണ്ടായിരുന്ന ആളാണ്. എന്‍റെ ആദ്യത്തെ സിനിമയായ ‘പ്രിയപ്പെട്ട പപ്പന്‍’ എഴുതിയത് സിദ്ദിഖ് ലാലാണ്. ആദ്യമായി എനിക്കു സിനിമയില്‍ അഭിനയിക്കാന്‍ അവസരം തന്നതും സിദ്ദിഖാണ്. പിന്നീട് സിദ്ദിഖ് ലാലിന്‍റെയും സിദ്ദിഖിന്‍റെയും അനവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്’, – ഹരിശ്രീ അശോകന്‍ പറഞ്ഞു.

ക്രോണിക് ബാച്ച്‌ലര്‍ എന്ന  സിനിമ ചെയ്യുന്ന സമയത്ത്, യൂണിറ്റുലാണ്ടിരുന്ന ആരോ സംസാരിച്ചപ്പോള്‍ ഷൂട്ടിന് തടസ്സമുണ്ടായി. ‘നിങ്ങളള്‍ക്ക് ഒന്നു മിണ്ടാതിരുന്നുകൂടേ, ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ലേ, പ്രൊഡ്യൂസര്‍ എന്ന വലിയ മനുഷ്യന്‍ ഇതിനൊക്കെ പിന്നിലുണ്ട്. അദ്ദേഹത്തിന്‍റെ പൈസയിട്ടാണ് നമ്മളീ കളിക്കുന്നതെന്ന് ചിന്തിക്കണം’ എന്നുമാത്രം പതിയെ പറഞ്ഞു. എന്നാല്‍ ഷോട്ട് തീര്‍ന്നതിനു ശേഷം അദ്ദേഹം അവരോട് പോയി മാപ്പ് പറയുന്നതാണ് കണ്ടത്. ‘അപ്പോള്‍ അങ്ങനെ പറഞ്ഞുപോയി, ക്ഷമിക്കണം’ എന്ന്. ആളുകളേയും അവരുടെ സൗഹൃദങ്ങളേയും അത്രത്തോളം ചേര്‍ത്തുനിര്‍ത്തുന്ന വ്യക്തിയായിരുന്നു സിദ്ദിഖ്. ധാരാളം അവിസ്മരണീയ സിനിമകള്‍ ചെയ്ത മഹാപ്രതിഭയായിരുന്നെങ്കിലും യാതൊരു ദുശ്ശീലങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരാളോടും മറിച്ചൊന്നും സംസാരിക്കുമായിരുന്നില്ല. സ്‌നേഹം കൊണ്ട് എല്ലാവരേയും തോല്‍പിക്കുന്ന ആളായിരുന്നു. എല്ലാ മലയാളികള്‍ക്കും സിദ്ദിഖ് ആരായിരുന്നുവെന്നും എന്തായിരുന്നും അറിയാം. കൂടുതല്‍ പറയേണ്ടതില്ല.’- ഹരിശ്രീ അശോകന്‍ പറഞ്ഞു.




spot_img

Hot Topics

Related Articles

Also Read

നയൻതാരയും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം ‘ഡിയർ സ്റ്റുഡൻറ്സ്’ പോസ്റ്റർ പുറത്ത്

0
നയൻതാരയും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം ‘ഡിയർ സ്റ്റുഡൻറ്സ്’ പോസ്റ്റർ പുറത്ത്.  ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം 2019- ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’ ആണ്. ഇരുവരും...

മൈസൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ; ‘ദ സീക്രട്ട് ഓഫ് വുമൺ’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി പ്രജേഷ് സെൻ

0
‘പ്രജേഷിന്റെ ദ സീക്രട്ട് ഓഫ് വുമൺ ഇന്നത്തെ കാലഘത്തിലെ സ്ത്രീജീവിതത്തിലെ പരിച്ഛേദമാണെന്ന് ജൂറി വിലയിരുത്തി. ആസിഫ് അലി നായകനായി എത്തുന്ന 'ഹൌ ഡിനി- ദി കിംഗ് ഓഫ് മാജിക്’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ പ്രജേഷ് സെൻ.

ഓഗസ്ത് ഒന്നുമുതല്‍  പ്രദര്‍ശനത്തിനൊരുങ്ങി ‘ലാല’

0
സതീഷ് പി ബാബു സംവിധാനം ചെയ്ത ചിത്രം ‘ലാലാ’ ആഗസ്ത് ഒന്നുമുതല്‍ ഐസ്സ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്. സമൂഹത്തിലെ ജാതി വ്യവസ്ഥയും പാരമ്പര്യങ്ങളും കല്യാണവും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ‘ലാലാ’.

കഥയിലും തിരക്കഥയിലും അഭിനയത്തിലും പാട്ടിലും തിളങ്ങി മലയാള സിനിമയുടെ ‘കിങ് ഫിഷ്’

0
“എനിക്കു സിനിമയില്‍ ആദ്യമായി അവസരം തന്നത് വിനയേട്ടന്‍ ആണെന്നു ഞാന്‍ എവിടേയും പറയും. പക്ഷേ ,രഞ്ജിത്തേട്ടന്‍ ചെയ്ത ‘തിരക്കഥ’ എന്ന ചിത്രമാണ് എനിക്കു ബ്രേക്ക് നല്കിയത്. "

സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ മൂവി ‘കമോന്ദ്ര ഏലിയൻ’ ഒക്ടോബർ 31 നു തിയ്യേറ്ററുകളിലേക്ക്

0
നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ ക്രൌഡ് ഫണ്ട് വഴി നിർമ്മിച്ച സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ മൂവി ‘കമോന്ദ്ര ഏലിയൻ’ ഒക്ടോബർ 31 നു തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. ശാസ്ത്രവും ദൈവ ചിന്തയും ഇടകലർന്ന...