1977- ൽ പ്രൊഫഷണൽ നാടകമായ ‘പുണ്യതീർത്ഥം തേടി’ എന്ന നാടകത്തിൽ ആദ്യമായി അഭിനയിച്ച് അരങ്ങേറ്റം കുറിച്ചു. ആറ്റിങ്ങൽ ദേശാഭിമാനി തിയ്യേറ്റേഴ്സ് ആയിരുന്നു ഈ നാടകം അവതരിപ്പിച്ചത്.
ജോണി ആന്റണിക്ക് അനുരാഗം എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു. ഷിജു അഞ്ചുമനയുടെ ‘ചെണ്ട’ യ്ക്കാണ് മികച്ച വെബ് സീരീസിനുള്ള അവാർഡ് ലഭിച്ചത്.
ജീവിത നൌക എന്ന ചിത്രത്തിലെ ‘ആനത്തലയോളം വെണ്ണതരാം..’ എന്ന പാട്ടു രംഗത്തിലഭിനയിച്ചു ശ്രദ്ധേയയായ നർത്തകിയും നടിയുമായ ബേബി ഗിരിജ എന്ന പി പി ഗിരിജ അന്തരിച്ചു. 83- വയസ്സായിരുന്നു.
ജയ ജയ ജയ ഹേ ‘ എന്ന സൂപ്പർ ഹിറ്റ് ജനപ്രിയ ചിത്രത്തിന് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.