കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര പട്ടികയിലാണ് മമ്മൂട്ടി ഇടംപിടിച്ചത്. 1998-ൽ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചിരുന്നു.
അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ കരുത്തായി നിലകൊള്ളുന്ന മമ്മൂട്ടിക്ക് വൈകിയെത്തിയ അംഗീകാരമാണിതെന്ന് സിനിമാലോകം വിലയിരുത്തുന്നു. തെന്നിന്ത്യൻ...
മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടായിരുന്ന ശ്രീനിവാസന് കണ്ണീരോടെ നാട് വിടചൊല്ലി. എറണാകുളം തൃപ്പൂണിത്തുറ കണ്ടനാടുള്ള അദ്ദേഹത്തിന്റെ വസതിയായ 'പാലാഴി'യുടെ വീട്ടുവളപ്പിൽ ഞായറാഴ്ച ഡിസംബർ 21 രാവിലെ 10 മണിയോടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. മൂത്തമകൻ വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീകൊളുത്തിയത്.
ഒരു എഴുത്തുകാരനെന്ന നിലയിലുള്ള ആദരസൂചകമായി, അന്ത്യകർമ്മങ്ങൾക്ക് മുൻപ് ശ്രീനിവാസന്റെ ഭൗതികശരീരത്തിൽ സുഹൃത്തായ സത്യൻ...
മലയാള സിനിമയിലെ അതുല്യ പ്രതിഭയും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ശനിയാഴ്ച രാവിലെ എട്ടരയോടെ എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം, പതിവ് ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആരോഗ്യനില വഷളാവുകയായിരുന്നു.മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയൊരു ഭാവുകത്വം നൽകിയ കലാകാരനായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളും രാഷ്ട്രീയവും...
55-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തിൽ വെച്ചാണ് ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'മഞ്ഞുമ്മൽ ബോയ്‌സ്' ഒമ്പതോളം പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അന്തിമവിധി നിർണ്ണയം നടത്തിയത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ...
ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി സർക്കാർ നിയമിച്ചു. സൗണ്ട് ഡിസൈനർ, സംവിധായകൻ എന്നീ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിയാണ് റസൂൽ പൂക്കുട്ടി. വൈസ് ചെയർപേഴ്സണായി നടിയും AMMA ജനറൽ സെക്രട്ടറിയുമായ കുക്കു പരമേശ്വരനെ നിയമിച്ചു. സെക്രട്ടറിയായി സി. അജോയ് തുടരും. മൂന്ന് വർഷത്തേക്കാണ് പുതിയ ഭരണസമിതിയെ...
ഇന്ത്യൻ സിനിമയുടെ പരമോന്നത പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ സമഗ്രസംഭവനയ്ക്കാണ് പുരസ്കാരം. മലയാളത്തിൽ 2004- ൽ അടൂർ ഗോപാലകൃഷ്ണന് ശേഷം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. പുരസ്കാരം ചൊവ്വാഴ്ച നടക്കുന്ന 71- മത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വെച്ച് സമ്മാനിക്കും. മിഥുൻ ചക്രവർത്തിയ്ക്കായിരുന്നു മുൻ വർഷത്തെ പുരസ്കാരം...
മുപ്പത്തിമൂന്ന് വർഷത്തെ ഭരണചരിത്രത്തിന് ശേഷം മലയാള ചലച്ചിത്ര സംഘടനയായ ‘അമ്മ’യിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ശ്വേതാ മേനോൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ‘അമ്മ’സംഘടനയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടത് ലക്ഷ്മി പ്രിയയും ജയൻ ചേർത്തലയുമാണ്. 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില് എതിരില്ലാതെ അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറിയായി നേരത്തെ...
കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര...