മലയാള സിനിമയിൽ ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് പൃഥിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന എമ്പുരാൻ. അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യദിനത്തിൽ തന്നെ 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. ഈ ആഴ്ചയിൽ ഗ്ലോബൽ കളക്ഷൻ 80 കോടിയെ മറികടക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. 750 ഓളം തിയ്യേറ്ററുകളിലേക്കാണു എമ്പുരാൻ കേരളത്തിൽ പ്രദർശനത്തിന് എത്തുന്നത്. ഇന്ന് നാലു അന്യഭാഷാ ചിത്രങ്ങളിൽ...
മുംബൈയിൽ എമ്പുരാന്റെ ഐമാക്സ് ട്രയിലർ ലോഞ്ച് ഇവെന്റിൽ ‘ചിത്രത്തിന്റെ ആദ്യ ഷോ കൊച്ചിയിൽ ആരാധകർക്കൊപ്പം കാണുമെന്ന് നടൻ മോഹൻലാൽ പ്രഖ്യാപിച്ചു. എമ്പുരാൻ തങ്ങളുടെ ചോരയും വിയർപ്പുമാണെന്നും അത് കേവലം ഒരു സിനിമമാത്രമല്ലെന്നും ഈ ചിത്രത്തെക്കുറിച്ച് എന്ത് പറയണമെന്ന് അറിയില്ല എന്നും ചിത്രം നിങ്ങളോട് എല്ലാം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പ്രേക്ഷകർക്ക് നന്ദി’ അദ്ദേഹം പറഞ്ഞു....
ലൂസിഫറിന്റ രണ്ടാം ഭാഗമായ എമ്പുരാൻ വലിയ വിജയമായി പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. ‘ലൂസിഫറിന്റെ മൂന്നാം ഭാഗം എമ്പുരാനെക്കാൾ വലിയ സിനിമയായിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞു. സ്വപ്നമാണോ എന്ന് തോന്നും വിധത്തിൽ എമ്പുരാൻ വളര്ന്നു കഴിഞ്ഞു എന്നും മോഹൻലാൽ പറഞ്ഞു. കൂടാതെ എമ്പുരാൻ സിനിമ കാത്തിരിക്കുന്ന എല്ലാ പ്രേക്ഷകർക്കും നന്ദികൂടി അറിയിച്ചിരിക്കുകയാണ്...
പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ മനോജ് ഭാരതിരാജ അന്തരിച്ചു. പ്രമുഖ തമിഴ് സംവിധായകൻ ഭാരതിരാജയുടെ മകനാണ് മനോജ് ഭാരതിരാജ. 48- വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുൻപ് നടന്ന ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു അദ്ദേഹം. 1999- സംവിധാനം ചെയ്ത താജ്മഹൽ എന്ന ചിത്രത്തിലൂടെയാണ് മനോജ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട്...
തമിഴ് നാട്ടിൽ മികച്ച സ്വീകാര്യതയോടെ പ്രദർശനം തുടരുന്ന തമിഴ് ചിത്രം ‘പെരുസ്’ മാർച്ച് 21- നു കേരളത്തിലെ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നർമ്മമുഹൂർത്തങ്ങളെ കോർത്തിണക്കിയ കുടുംബ ചിത്രമാണ് ‘പെരുസ്’. ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം ചെയ്യൂന്ന ഈ ചിത്രത്തിൽ വൈഭവ്, സുനിൽ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. സ്റ്റോൺ ബെഞ്ച് ഫിലിംസ്, ബവറേജ സ്റ്റുഡിയോസ്...
1895 സ്റ്റുഡിയാസിന്റെ ബാനറിൽ സുരാജ് പി എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘സംശയം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. അഭിനേതാക്കളുടെ ഫോട്ടോ ഇല്ലാതെ പുറത്തിറങ്ങിയ പോസ്റ്റർ കൌതുകമുളവാക്കുന്നതാണ്.
വിനയ് ഫോർട്ട് , ഷറഫുദ്ദീൻ, ലിജോ മോൾ, പ്രിയം വദ എന്നിവരാണു പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. പുതുമുഖ സംവിധായകനായ രാജേഷ്...
കുഞ്ചാക്കോ ബോബനും പ്രിയാമണിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി ’മാർച്ച് 20- നു നെറ്റ്ഫ്ലിക്സിൽ സ്ട്രിമിംഗ് ആരംഭിക്കും. ജിത്തു അഷ്റഫ് ആണ് ചിത്രം സംവിധാനംചെയ്തത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട എന്നീ ഭാഷകളിലും സ്ട്രീമിങ് ആരംഭിക്കും. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലൂടെ അഭിനയത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് ജിത്തു അഷ്റഫ്. മാർട്ടിൻ പ്രക്കാർട്ട്...
ദുൽഖർ സൽമാനെ പ്രധാനകഥാപാത്രമാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം . ‘ഐ ആം ഗെയി’മിൽ തമിഴ് നടനും സംവിധായകനുമായ മിഷ്കിനും പ്രധാനവേഷത്തിൽ എത്തുന്നു. അദ്ദേഹം...